കാറപടകത്തില്‍ നിന്ന് തലനാരിഴെ രക്ഷപ്പെട്ട് ഹാരി രാജകുമാരനും ഭാര്യ മേഗനും മേഗന്റെ മാതാവ് ഡോറിയ റാഗ്‌ലന്‍ഡും
യു.എസിലെ ന്യൂയോര്‍ക്കില്‍ പ്രാദേശിക സമയം ചൊവ്വാഴ്ച രാതിയായിരുന്നു സംഭവം. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ പിന്തുടരുകയായിരുന്നു. ഹാരിയുടെയും മേഗന്റെയും ചിത്രങ്ങള്‍ പകര്‍ത്താനാണ് അര ഡസനോളം കാറുകളിലായി പാപ്പരാസികള്‍ ഇവരെ പിന്തുടര്‍ന്നത്. രണ്ട് മണിക്കൂറോളം നീണ്ട പിന്തുടരല്‍ റോഡില്‍ മറ്റ് പല വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.ഹാരിയുടെ കാര്‍ റോഡില്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിയുടെ വക്കിലെത്തി. കാല്‍നടയാത്രക്കാരെയും രണ്ട് പൊലീസുകാരെയും കാര്‍ ഇടിക്കേണ്ടതായിരുന്നെങ്കിലും തലനാരിഴെ ദുരന്തം ഒഴിവായെന്ന് ഹാരിയുടെ വക്താവ് അറിയിച്ചു. സംഭവം ന്യൂയോര്‍ക്ക് പൊലീസും സ്ഥിരീകരിച്ചു. ആര്‍ക്കും പരിക്കുണ്ടായതായും റിപ്പോര്‍ട്ടില്ല. 1997 ഓഗസ്റ്റ് 31ന് പാരീസില്‍ വച്ച് പാപ്പരാസികള്‍ പിന്തുടരുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ടാണ് ഹാരിയുടെ മാതാവും ബ്രിട്ടണിലെ ചാള്‍സ് രാജാവിന്റെ മുന്‍ ഭാര്യയുമായ ഡയാന രാജകുമാരി മരിച്ചത്. ഡയാനയ്ക്ക് സംഭവിച്ച ദുരന്തത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. ചാള്‍സ് – ഡയാന ദമ്ബതികളുടെ ഇളയ മകനായ ഹാരിയും ഭാര്യ മേഗനും രാജകുടുംബത്തിലെ ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച് ഇപ്പോള്‍ യു.എസിലാണ് കഴിയുന്നത്.