കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനം

0

[10:13 pm, 23/05/2023] The Peoplenewssss: കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനം 2023 മെയ് 27 മുതൽ 30 വരെ തീയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേരുകയാണ് ഇത് പതിനഞ്ചാം തവണയാണ് സംഘടനയുടെ സമ്മേളനത്തിന് തിരുവനന്തപുരം ആതിഥ്യം വഹിക്കുന്നത്. ♦

15 ജില്ലാ കമ്മിറ്റികളുടെ പരിധിയിൽ 142 ഏരിയ കമ്മിറ്റികളാണ് കേരള എൻജിഒ യൂണിയൻ ഉള്ളത്.

സംഘടനയുടെ മുഖപത്രം ആയ കേരള സർവീസ് മാസികയ്ക്ക് 7 എഡിഷനുകളിലായി 160000 വരിക്കാരുണ്ട്.

♦ 1962 ലാണ് കേരള എൻജിഒ യൂണിയൻ രൂപീകൃതമായത്.

വകുപ്പ് കാറ്റഗറി അടിസ്ഥാനത്തിൽ വിഭജിച്ചു നിന്നിരുന്ന, സംഘബോധമോ അവകാശ ബോധമോ ഇല്ലാതിരുന്ന ജീവനക്കാരെ എല്ലാ ഭേദഭാവങ്ങൾക്കും അതീതമായി ഒരുമിപ്പിക്കുവാൻ കേരള എൻജിഒ യൂണിയന്റെ രൂപീകരണത്തോടെ സാധിച്ചു.

പരിതാപകരമായ വേതന വ്യവസ്ഥയും അടിമ സമാനമായ തൊഴിൽ സാഹചര്യവും ആയിരുന്നു സിവിൽ സർവീസിൽ നിലനിന്നിരുന്നത്.

♦ അതുകൊണ്ടുതന്നെ മെച്ചപ്പെട്ട വേതനം ഉറപ്പാക്കാനും ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാനുമായി നിരന്തര പ്രക്ഷോഭങ്ങൾക്ക് സംഘടന നേതൃത്വം നൽകി.

ജീവനക്കാർക്ക് കേന്ദ്രനിരക്കിൽ ക്ഷാമബത്ത ലഭ്യമാക്കാനും അഞ്ചുവർഷം കൂടുമ്പോഴുള്ള സമയബന്ധിത ശമ്പള പരിഷ്കരണം ഉറപ്പുവരുത്താനും അനിശ്ചിതകാല പണിമുടക്കങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രക്ഷോഭങ്ങൾ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ഏറ്റെടുത്തു.

ശക്തമായ പ്രക്ഷോഭങ്ങളുടെയും ജീവനക്കാരോട് ആഭിമുഖ്യമുള്ള പുരോഗമന സർക്കാരുകളുടെ ഇടപെടലിന്റെയും ഫലമായി ഏറെക്കുറെ മെച്ചപ്പെട്ട വേതന വ്യവസ്ഥയും തൊഴിൽ സാഹചര്യവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സുശക്തവും കാര്യക്ഷമവും അഴിമതി വിമുക്തവുമായ സിവിൽ സർവീസാണ് കേരളത്തിലേത്.

♦ ജീവനക്കാരെ അവകാശബോധമുള്ളവരാക്കി മാറ്റി സമരരംഗത്ത് അണിനിരത്തുന്നതിനൊപ്പം സ്വന്തം തൊഴിൽപരമായ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കാൻ അവരെ പ്രാപ്തമാക്കാനും രൂപീകരണകാലം മുതൽ സംഘടന ശ്രദ്ധിച്ചു.

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും കൊണ്ട് നാട് പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അധ്വാന വിഹിതം സംഭാവന ചെയ്തും അധികസമയം ജോലി ചെയ്ത് നാടിനോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കാൻ ജീവനക്കാരെ സംഘടന പ്രാപ്തമാക്കി.

സംസ്ഥാനത്ത് ഭരണത്തിൽ ഇരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയ വ്യത്യാസം പരിഗണിക്കാതെ എക്കാലവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കാൻ സംഘടന സന്നദ്ധമായി.

കഴിഞ്ഞ 60 വർഷക്കാലവും ജീവനക്കാരുടെ ഉന്നമനത്തിനും സിവിൽ സർവീസിന്റെ വളർച്ചയ്ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളാൻ സംഘടന തയ്യാറായി.
[10:13 pm, 23/05/2023] The Peoplenewssss: ഇതിന്റെ ഫലമായി വിവിധ ഘട്ടങ്ങളിലായി നിരവധി സംഘടനകൾ കേരള എൻജിഒ യൂണിയനിൽ ലയിച്ചു.

♦ ഏറ്റവും ഒടുവിൽ 2011 മെയ് മാസത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന 48-ാം സംസ്ഥാന സമ്മേളനത്തിൽ വച്ച് കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷൻ കേരള ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയനും സംഘടനയിൽ ലയിച്ചു.

ഇതിന്റെ ഫലമായി വിവിധ ഘട്ടങ്ങളിലായി നിരവധി സംഘടനകൾ കേരള എൻജിഒ യൂണിയനിൽ ലയിച്ചു.

♦ ഏറ്റവും ഒടുവിൽ 2011 മെയ് മാസത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന 48-ാം സംസ്ഥാന സമ്മേളനത്തിൽ വച്ച് കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷൻ കേരള ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയനും സംഘടനയിൽ ലയിച്ചു.

കേരളത്തിലെ ജീവനക്കാർക്ക് ഏക സംഘടന എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് നടന്നുവരുന്നത്.

ഇപ്പോൾ നടക്കാൻ പോകുന്ന വജ്ര ജൂബിലി സമ്മേളനത്തിൽ വച്ച് കേരള മുനിസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ കേരള എൻജിഒ യൂണിയനിൽ ലയിക്കും.

♦ രാജ്യത്ത് സിവിൽ സർവീസിൽ നിലനിൽക്കുന്ന സാഹചര്യം തികച്ചും അരക്ഷിതമാണ്.

2004 മുതൽ പെൻഷൻ കവർന്നെടുത്തതിനു പുറമേ നവലിൽ നയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥിര നിയമനങ്ങൾ ഏതാണ്ട് പൂർണമായി ഒഴിവാക്കുകയും കരാർ കാഷ്വൽ നിയമങ്ങൾ വ്യാപകമാക്കുകയും ചെയ്തു.

കേന്ദ്ര സർവീസിൽ മാത്രം പത്തു ലക്ഷത്തിലേറെ തസ്തികകൾ ഒഴിഞ്ഞു കിടന്നിട്ടും തത്തുല്യമായ എണ്ണം സ്ഥിര നിയമനങ്ങൾ നടത്താൻ കേന്ദ്രസർക്കാർ കൂട്ടാക്കുന്നില്ല.

എന്നാൽ ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ

♦ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 40,000 ത്തിൽ അധികം പുതിയ തസ്തികകൾ സൃഷ്ടിച്ചു. ഒഴിവുകൾ കൃത്യമായി കണക്കാക്കി യഥാസമയം പിഎസ്സി ക്ക് റിപ്പോർട്ട് ചെയ്തു. രണ്ടു ലക്ഷത്തിലേറെ നിയമനങ്ങൾ നടത്തി.

കോവിഡ് പ്രതിസന്ധിയുടെ ഭാഗമായ സാമ്പത്തിക പ്രയാസം നിലനിന്ന ഘട്ടമായിട്ടും കേന്ദ്ര സർക്കാർ മരവിപ്പിച്ച 3 ഗഡു ക്ഷാമബത്ത ഉൾപ്പെടെ കുടിശിക തീർത്ത് അനുവദിക്കാനും പതിനൊന്നാം ശമ്പള പരിഷ്ക്കരണം ലഭ്യമാക്കാനും തയ്യാറായി.

നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തിലും ഇതര സംസ്ഥാനങ്ങളിലും സിവിൽ സർവീസിനെ ദുർബ്ബലപ്പെടുത്തി അപ്രസക്തമാക്കുമ്പോൾ കേരളം വികസന ക്ഷേമ പരിപാടികളുടെ ഫലപ്രദമായ നിർവ്വഹണത്തിന് ഉപയുക്തമാകും വിധം സിവിൽ സർവീസിനെ ശാക്തീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് സംഘടനാ രൂപീകരണത്തിന്റെ അറുപതാം വാർഷിക വേളയിൽ വജ്ര ജൂബിലിയുടെ ഭാഗമായി നവകേരളം ജനപക്ഷ സിവിൽ സർവീസ് എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്.

സംസ്ഥാനത്തെ അതിദരിദ്രരുടെ പട്ടികയിൽപ്പെട്ട 60 ഭവനരഹിതർക്ക് സൗജന്യമായി വീടുകൾ നിർമ്മിച്ചു നൽകാനും. ആശുപത്രികൾക്കായി 15 ആംബുലൻസുകൾ വാങ്ങി കൈമാറാനും തലസ്ഥാനത്തെ സർക്കാർ ആഫീസുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കായി സഹായ കേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒഴിവുസമയത്തെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി രണ്ടായിരം ജീവനക്കാരെ വോളണ്ടിയർ സേവനത്തിന് സജ്ജരാക്കും. ഏരിയാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് രക്ത ദാനസേന രൂപീകരിക്കാനും അവയവ ദാനത്തെക്കുറിച്ച് വ്യാപകമായ ബോധവൽക്കരണം ഏറ്റെടുക്കാനും തീരുമാനിച്ചു.

ജീവനക്കാരുടെ തൊഴിൽപരമായ ശേഷി വികസിപ്പിക്കുന്നതിന് പരിശീലന പരിപാടികളും തുടർ പ്രവർത്തനങ്ങളും നടത്താൻ ജില്ലാടിസ്ഥാനത്തിൽ സർവ്വീസ് സെന്ററുകൾ ശക്തിപ്പെടുത്തും.

സേവന ലഭ്യതയിൽ മറ്റുള്ളവർക്ക് മാതൃകയാക്കാൻ കഴിയും വിധം പ്രവർത്തിക്കുന്ന ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. അവയെ മാതൃകയാക്കി 1000 ആഫീസുകൾ കൂടി സജ്ജമാക്കാൻ സംഘടന മുൻകയെടുക്കും.

B ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലിയുടെ ഉദ്ഘാടനം 2023 ജനുവരി 17 ന് എറണാകുളത്ത് വച്ച് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെല്ലാം നിർവ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

158105 അംഗങ്ങളെ പ്രതിനിധീകരിച്ച് 292 വനിതകൾ ഉൾപ്പെടെ 968 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം മെയ് 27 രാവിലെ 10. 30 ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ സി എച്ച് അശോകൻ നഗറിൽ പ്രമുഖനായ സെക്കുലർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഡോ. രാംപുനിയാനി നിർവഹിക്കും.

മെയ് 30ന് മുപ്പതിനായിരം ജീവനക്കാർ പങ്കെടുക്കുന്ന പ്രകടനം സംഘടിപ്പിക്കും.

യൂണിവേഴ്സിറ്റി കോളേജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം പുത്തരിക്കണ്ടം മൈതാനിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമാപിക്കുമ്പോൾ അവിടെ ചേരുന്ന പൊതുസമ്മേളനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ കെ രാജൻ,റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ആന്റണി രാജു എന്നിവരും കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎയും പങ്കെടുക്കും.

സംഘടന സമ്മേളനത്തിന്റെ നിശ്ചിത നടപടികൾക്ക് പുറമെ ട്രേഡ് യൂണിയൻ സുഹൃത്ത് സമ്മേളനങ്ങൾ,സെമിനാറുകൾ പ്രഭാഷണങ്ങൾ സാംസ്കാരിക സദസ്സ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

കേരള എൻജിഒ യൂണിയന്റെ കഴിഞ്ഞ 60 വർഷക്കാലത്തെ പ്രവർത്തനങ്ങളും ഇക്കാലയളവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും പ്രതിപാദിക്കുന്ന ഡിജിറ്റൽ ചരിത്ര പ്രദർശനം 2023 മെയ് 25 മുതൽ 30 വരെ കിഴക്കേകോട്ട നായനാർ പാർക്കിലെ ടി ശിവദാസ മേനോൻ നഗറിൽ എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും.

പൊതുസമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം ഐതിഹാസികമായ വയലാർ രക്തസാക്ഷികളുടെ സ്മൃതിപണ്ഡപത്തിൽ നിന്നും പതാക തൃശ്ശൂർ വിദ്യാർഥി കോർണറിന് സമീപമുള്ള ഇഎംഎസ് സ്ക്വയറിൽ നിന്നും ജാഥയായി കൊണ്ടുവരും.

പ്രതിനിധി സമ്മേളന നഗരിയിൽ ദീപം പകരുന്നതിനായി വെങ്ങാനൂർ അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ നിന്ന് കായിക താരങ്ങളുടെ അകമ്പടിയോടെ ദീപശിഖ കൊണ്ടുവരും.

കൊടിമര പതാക ദീപശിഖ ജാഥകളുടെ ഉദ്ഘാടനം യഥാക്രമം സി എസ് സുജാത, പി പി ചിത്തരഞ്ചൻ എംഎൽഎ,ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ നിർവഹിക്കും.

♦ സമ്മേളനത്തിന്റെ ഭാഗമായി തലസ്ഥാന ജില്ലയിൽ അഞ്ച് അനുബന്ധ സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. മലയിൻകീഴ് ജംഗ്ഷനിൽ കാർഷിക മേഖലയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാർ ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട്ട് ജനാധിപത്യത്തിന് മേൽ ഫാസിസം പിടിമുറുക്കുമ്പോൾ “എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ അഡ്വ. എ എ റഹീം എംപിയും ബാലരാമപുരത്ത് ശാസ്ത്രവും സാമൂഹിക വളർച്ചയും ” എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ മുൻമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥും നവലിബറൽ നയങ്ങളും തൊഴിൽ മേഖലയും എന്ന സെമിനാർ ആറ്റിങ്ങലിൽ ആനത്തലവട്ടം ആനന്ദനും തിരുവനന്തപുരത്ത്

യൂണിവേഴ്സിറ്റി കോളേജിൽ വർഗീയത ചരിത്രവും വർത്തമാനവും എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ എം സ്വരാജ് ഉം ഉദ്ഘാടനം ചെയ്തു.

ജീവനക്കാരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ രീതിയിൽ സെമിനാറുകൾ സംഘടിപ്പിക്കാനായി.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി കഥ,കവിത, ലേഖനം ,കാർട്ടൂൺ, ഫോട്ടോഗ്രാഫി, മത്സരങ്ങളും വനിതാ ജീവനക്കാർക്കായി ഷട്ടിൽ ബാഡ്മിന്റനും പുരുഷ ജീവനക്കാർക്കായി ക്രിക്കറ്റ് മാച്ചും സംഘടിപ്പിച്ചു.

മെയ് പതിനാലാം തീയതി സംസ്ഥാനത്തെല്ലായിടത്തും പതാകദിനമായി ആചരിച്ചു. തലസ്ഥാനനഗരിയിലെ വിളംബരജാഥ ഇന്നു വൈകുന്നേരം (23/05/2023 ) അഞ്ചുമണിക്ക് മാനവീയും വീഥി,ആയുർവേദ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും.

മെയ് 21ന് സമ്മേളന സന്ദേശം ബഹുജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും ഗൃഹ സന്ദർശനം നടത്തി. തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം ഒറ്റ ദിവസം കൊണ്ട് ഇരുപതിനായിരത്തിൽ അധികം വീടുകളിൽ സമ്മേളന സന്ദേശം എത്തിച്ചു.

സിവിൽ സർവീസിനെ തകർക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താനും കേരളത്തിൽ സിവിൽ സർവീസിന് സംരക്ഷണം ഒരുക്കുന്ന ജനപക്ഷ ബദൽ നയങ്ങൾക്കൊപ്പം അണിനിരന്ന് അഴിമതി കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കേണ്ട സന്ദർഭത്തിൽ നടക്കുന്ന സമ്മേളനം സവിശേഷ പ്രാധാന്യമർഹിക്കുന്നു.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ. കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ, പ്രസിഡന്റ് എം.വി. ശശിധ രൻ, സ്വാഗതസംഘം കൺവീനർമാരായ എൻ.നിമൽരാജ്, ബി.അനിൽകുമാർ, മീഡിയ കമ്മിറ്റി കൺവീ നർ എസ്.ഗോപകുമാർ എന്നിവർ പങ്കെടുത്തു.

You might also like
Leave A Reply

Your email address will not be published.