തിരുവനന്തപുരം: കർട്ടൻ റയ്‌സറും മൂവി ലവേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ക്യൂട്ട് സാംസ്‌കാരികോത്സവം മേയ് 27 ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 8 മണി വരെ തിരുവനന്തപുരം പുളിമൂട് ബാങ്ക് എംപ്ലോയീസ് ആഡിറ്റോറിയത്തിൽ നടക്കും. വോയിസ് മോഡുലേഷൻ ട്രെയിനിംഗ്, മിനി മൂവി ഫെസ്റ്റിവൽ, ഏകാഭിനയമേള, നാടകാവതരണം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട മികച്ച ഹ്രസ്വ
ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് സംവിധായകരെ ആദരിക്കും. ആന്റൺ ചേക്കോവിന്റെ ‘വിവാഹലോചന ‘ എന്ന കോമഡിയെ അവലംബിച്ചു സതീഷ് പി. കുറുപ്പ് രചിച്ചു സംവിധാനം ചെയ്ത നാടകവും അവതരിപ്പിക്കും.
വോയിസ് മോഡുലേഷൻ ട്രെയിനിംഗിലും മിനി മൂവി ഫെസ്റ്റിവലിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡയറക്ടർ സതീഷ് പി. കുറുപ്പുമായി 12 ന് മുമ്പ് ബന്ധപ്പെടണം ഫോൺ : 9846469959
റഹിം പനവൂർ
ഫോൺ : 9946584007