ചുമട്ടു തൊഴിലാളികൾക്ക് നൈപുണ്യ വികസന പരിപാടിയുമായി കിലെ

0

സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (+1601), ചുമട്ടു തൊഴിലാളികൾക്ക് സംഘടിപ്പിക്കുന്ന ത്രിദിന സമഗ്ര സെർട്ടിഫൈഡ് വൈദഗ്ധ്യ പരിശീലന പരിപാടി” മെയ് 16, 17, 18 തീയതികളിൽ തിരുവനന്തപുരത്ത് ഹോട്ടൽ ഗ്രാന്റ് ചൈത്രത്തിൽ വെച്ച് നടക്കുന്നു. ചുമട്ടു തൊഴിലാളികളെ ആധുനിക കാലഘട്ടത്തിന്റെ ആവശ്യത്തിന് നുസരിച്ചു പ്രൊഫെഷണലിസത്തോടെ തൊഴിലെടുക്കുന്നതിനു പര്യാപ്തമാക്കുക എന്നതാണ് ഈ പരിശീലനം ലക്ഷ്യമിടുന്നത്.

നോർമൽ ഗുഡ്സ്. എഫ് .എം .സി .ജി ഗുഡ്സ്, പെരിഷബിൾ ഗുഡ്സ്, ഓട്ടോമോട്ടീവ് ഗുഡ്സ്, ബൾക്ക് കാർഗോ, ഹസാർഡ്സ് ഗുഡ്സ് എന്നിങ്ങനെ ഓരോ തരത്തിലുള്ള ചരക്കുകളും കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യം ചുമട്ടു തൊഴിലാളി വിഭാഗം സ്വായത്തമാക്കുന്ന രീതിയിലുള്ള പരിശീലനമാണ് നൽകുന്നത്. വ്യക്തിത്വ വികസനത്തിനും നൈപുണ്യ വികസനത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്നതിനാൽ ഒരു ക്ലാസ്സ്റൂം പരിശീലനം എന്നതിലുപരി പരിശീലനാർത്ഥികളെ തൊഴിലിടങ്ങളിൽ നേരിട്ടു എത്തിച്ചു. പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. പരിശീലനം പൂർത്തീകരിച്ചു കഴിഞ്ഞാൽ ‘സ്കിൽ ഇന്ത്യ മിഷന്റെ എംപാനൽഡ് ബോഡി നേരിട്ടെത്തി അസ്സെസ്സ്മെന്റ് നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

ആദ്യ ഘട്ടത്തിൽ 1000 തൊഴിലാളികൾക്കാണ് പ്രസ്തുത പരിശീലനം വിഭാവനം ചെയ്യുന്നത്. ഇതിന്റെ തുടർച്ചയായി നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചു “packers and movers” എന്ന രീതിയിൽ ഷിഫ്റ്റിംഗ് തൊഴിലിൽ ഏർപ്പെടുന്ന ഒരു ക്ലസ്റ്റർനെ രൂപീകരിക്കാനും തൊഴിലാളികളെ പരിശീലിപ്പിക്കുന്നുണ്ട്. ഇതിനായി ചുമട്ടു തൊഴിലാളികളിൽ നിന്നും 45 വയസ്സിനു താഴെ പ്രായം ഉള്ളതും ഇതേ ജോലിയിൽ ആഭിമുഖ്യവും ഉള്ളവരെ തിരഞ്ഞെടുത്തു പരിശീലനം നൽകും. ഇത്തരത്തിൽ ചുമട്ടു തൊഴിൽ മേഖലയിൽ നൂതന പരിശീലനങ്ങൾ നൽകി ഈ വിഭാഗത്തിൻറെ തൊഴിൽ പ്രസക്തി വർധിപ്പിക്കാനാണ് കിലെ ലക്ഷ്യമിടുന്നത്.

You might also like

Leave A Reply

Your email address will not be published.