കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉത്പാദനത്തില്‍ 500 ടണ്ണിന്റെ വര്‍ദ്ധനവാണുണ്ടായത്.ബയോ ഫ്ളോക്ക്, റീ സര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റം, കൂടുകൃഷി, കുളം കൃഷി തുടങ്ങിയവയാണ് ജനകീയമായിരിക്കുന്നത്. 400 ഹെക്ടര്‍ പാടശേഖരം ഉള്‍പ്പെടെ 1226 ഹെക്ടര്‍ സ്ഥലത്താണ് ജില്ലയില്‍ മത്സ്യക്കൃഷി പുരോഗമിക്കുന്നത്. ഇതോടെ മത്സ്യകര്‍ഷകരുടെ എണ്ണം നാനൂറായി ഉയര്‍ന്നു.ഉപജീവനത്തിനും വന്‍ മുതല്‍മുടക്കിലും കൃഷി ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. കൊവിഡ് ലോക്ക് ഡൗണും തൊഴില്‍ നഷ്ടവുമാണ് കൂടുതല്‍ പേരെ മത്സ്യക്കൃഷിയിലേക്ക് ആകര്‍ഷിച്ചത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ കൃഷി ആനുകൂല്യ പദ്ധതികളും കര്‍ഷകര്‍ക്കും പ്രോത്സാഹനമായി. രണ്ട് സെന്റ് മുതല്‍ രണ്ട് ഹെക്ടറില്‍ വരെ മത്സ്യക്കൃഷി നടത്തുന്നവരുമുണ്ട്. പരവൂര്‍, മണ്‍റോത്തുരുത്ത് ഭാഗങ്ങളിലാണ് കൂടുതല്‍ കൃഷി.കര്‍ഷകരെ ആകര്‍ഷിച്ചത്സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യക്കൃഷി പദ്ധതികേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്ബ്രദായ യോജനകേന്ദ്ര പദ്ധതിയില്‍ അലങ്കാര മത്സ്യക്കൃഷിക്കും പ്രാമുഖ്യംഇരുപദ്ധതികളിലും 40 ശതമാനം വരെ സബ്സിഡി
കൃഷിയില്‍ മുന്നില്‍
കരിമീന്‍
ചെമ്മീന്‍
പൂമീന്‍
തിരുത
കാളാഞ്ചി
ഞണ്ട്
ജില്ലയില്‍ മത്സ്യക്കൃഷി – 1226 ഹെക്ടര്‍
മത്സ്യകര്‍ഷകര്‍ – 4674 (2021-22),
5000 (2022-23)
ഉത്പാദിപ്പിച്ചത് – 3570 ടണ്‍ (2021-22)
4000 ടണ്‍ (2022-23)