റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് യൂണിറ്റായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ലിസ്റ്റിങ്ങിന് ഒരുങ്ങുന്നത്.ഇതുമായി ബന്ധപ്പെട്ട് മാതൃകമ്ബനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മെയ് 2ന് ഓഹരിയുടമകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വിഷയത്തില്‍ റെഗുലേറ്റര്‍മാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.സാമ്ബത്തിക സേവന മേഖലയിലുള്ള സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ പുതിയ ലിസ്റ്റിങ് റിലയന്‍സിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ ഏറ്റവും വലിയ വയര്‍ലെസ് ഓപ്പറേറ്ററും, വലിയ റീടെയിലറുമായ റിലയന്‍സിന്റെ കണ്‍സ്യൂമര്‍ ഓപ്പറേഷന്‍സ് വര്‍ധിപ്പിക്കാനും ഓഹരിവിപണിയിലേക്കുള്ള കടന്നു വരവ് സഹായിക്കും.റിലയന്‍സിന്റെ റീടെയില്‍, ടെലി കമ്മ്യൂണിക്കേഷന്‍ ബിസിനസുകള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലിസ്റ്റ് ചെയ്യുമെന്ന് 20019 ല്‍ മുകേഷ് അംബാനി അറിയിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍ ബിസിനസുകളില്‍ നിന്നും വേറിട്ട് മറ്റു മേഖലകള്‍ക്ക് കമ്ബനി പ്രാധാന്യം നല്‍കുന്ന സാഹചര്യമാണുള്ളത്.
ലിസ്റ്റിങ് സമയത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓരോ ഓഹരിക്കും ആനുപാതികമായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഒരു ഓഹരി ലഭിക്കുമെന്നാണ് കരുതുന്നത്. ഈ വിഷയമുള്‍പ്പെടെ ലിസ്റ്റിങ് സംബന്ധമായ കാര്യങ്ങളില്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വ്യക്തത ലഭിക്കും.
Next Post
You might also like