ടൂറിസം മേഖലയിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തി, ടൂറിസത്തിന്റെ വികസന സാധ്യതകളിലേക്ക് യുവാക്കളുടെ ശ്രദ്ധ ആകർഷിക്കുക, ടൂറിസം മേഖലയിൽ വിദ്യാർഥിക്കുള്ള അറിവ് വളർത്തുക, വിദ്യാർത്ഥികൾക്ക് ടൂറിസം മേഖലയിലെ തൊഴിലുകൾക്കനുസൃതമായി അവരുടെ നൈപുണ്യം വളർത്തുക, വ്യക്തി വികാസം വർദ്ധിപ്പിക്കുക, ടൂറിസം മേഖലയിലൂടെ പുത്തൻ തൊഴിൽ സംരംഭകത്വ സാധ്യതകൾ സൃഷ്ടിക്കുക, ടൂറിസം മേഖലയിലെ വിവിധ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പാക്കുകയെന്ന ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ എല്ലാ എല്ലാ വിഭാഗം കോളജുകളിലും ടൂറിസം ക്ലബ്ബുകൾ ആരംഭിക്കുവാനുള്ള നടപടികൾ പൂർത്തിയായി.വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും, കർമ്മശേഷിയും ടൂറിസം വികസനത്തിൽ ഉൾപ്പെടുത്തി ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വിലയിരുത്തി പ്രവർത്തിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. കലാലയങ്ങളിൽ ടൂറിസം ക്ലബുകൾ രൂപീകരിച്ച് ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനവും പ്രചരണവും ഉൾപ്പടെ നിരവധി ടൂറിസം മേഖലകളിൽ യുവത്വത്തെ ഇടപെടാൻ അവസരം നൽകി കേരള ടൂറിസത്തിന് ടൂറിസം ക്ലബ്ബിലൂടെ യുവ അംബാസഡർമാരെ സൃഷ്ടിക്കും.ടൂറിസം ക്ലബ്ബുകൾ മുഖേന യുവജനങ്ങളുടെ പങ്കാളിത്തം കൂടി ടൂറിസം മേഖലയിൽ എത്തുന്നതിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം ശക്തിപ്പെടും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവുമായി ചേർന്ന് കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുന്നതിനെപ്പറ്റി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപനം നടത്തിയിരുന്നു.നിലവിൽ ടൂറിസം ക്ലബ് പരീക്ഷണ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാം ശ്രദ്ധേയമായിമാറിയിരുന്നു. ടൂറിസം കേന്ദ്രത്തിന്റെ പരിപാലനത്തിന്റെ ഭാഗമായി ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ മനോഹരമായ ചുവർ ചിത്രങ്ങൾ വരച്ചും, കേടുപാടുകൾ സംഭവിച്ച വൈദ്യുതി വിളക്കുകൾ അറ്റകുറ്റ പണികൾ നടത്തി വൈദ്യുതീകരിച്ചും, വില്ലേജിന്റെ മുഖം തന്നെ മാറ്റി മാതൃകയായിരുന്നു. കൂടാതെ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ അവസരം സൃഷ്ടിച്ച് എൺ വൈൽ യു ലേൺ പ്രോഗ്രാം വിജയമാക്കി തീർത്തിരുന്നു.www.tourismclubkerala.org എന്ന വെബ്സൈറ്റ് മുഖേനയാണ് ടൂറിസം ക്ലബ് ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. കേരളത്തിലുള്ള എല്ലാ വിഭാഗം കോളേജുകൾക്കും അപേക്ഷിക്കാം. ഓരോ കോളേജുകളും ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ദത്ത് വില്ലേജുകളായി തിരഞ്ഞെടുക്കണം. ഓരോ ക്ലബ്ബിലും പരമാവധി 50 അംഗങ്ങൾക്കാണ് ഓരോ വർഷവും അവസരം നൽകുക. ടൂറിസം ക്ലബ്ബുകൾ കലാലയങ്ങളിൽ പുതിയ വിനോദസഞ്ചാര ട്രെൻഡുകൾക്ക് വഴിയൊരുക്കി വിദ്യാർത്ഥികളിൽ ടൂറിസത്തിൽ താല്പര്യം സൃഷ്ടിക്കും.പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഭാവിയിലെ ടൂറിസം പ്രൊഫഷണലുകളെ കണ്ടെത്താനും ശ്രമമുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണത്തിന് ഇവർക്ക് സഹായിക്കാൻ കഴിയും. വിദ്യാർത്ഥികൾക്കിടയിൽ നല്ല ബ്ലോഗർമാരുണ്ട്, അവരിലൂടെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ കൂടുതൽ സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് പാർട്ട് ടൈമായി ടൂറിസത്തിൽ പ്രവർത്തിക്കാനും അവസരം ലഭിക്കും.വീക്ഷണം അതിവേഗം വളരുന്ന വിനോദസഞ്ചാര മേഖലയ്ക്കുള്ള ഭാവി പ്രൊഫഷണലുകളെ വളർത്തുന്നതിനും, വിദ്യാർത്ഥികൾക്കിടയിൽ അന്താരാഷ്ട്ര വികസിപ്പിക്കുന്നതിനും, പ്രകൃതി സംരക്ഷണത്തിലും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശത്ത പുതിയ വഹിക്കാൻ ടൂറിസം കണ്ടെത്താൻ അവരെ പങ്കാളികളാക്കുന്നതിനും ടൂറിസം ക്ലബ്ബുകൾ ശ്രമിക്കും. അവരെ സ്പോട്ടുകൾടൂറിസം രംഗത്തിലൂടെ വിദ്യാർത്ഥികൾക്ക് വിദേശ യൂണിവേഴ്സിറ്റികളുമായി ചേർന്ന് സാംസ്കാരിക ഇടപെടലുകളും ശിൽപശാലകളും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ടൂറിസം സംസ്ഥാനത്തിന്റെ പ്രധാന മേഖലയാണെന്ന അവബോധം വർധിപ്പിക്കുന്നതിന് പുറമേ, വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്തികളും നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ടൂറിസം ക്ലബ്ബുകളിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കും. കൂടാതെ സംസ്ഥാനത്തെ ടൂറിസം അനുബന്ധ പരിപാടികളിൽ പങ്കെടുക്കാൻ ടൂറിസം ക്ലബ്ബിലെ അംഗങ്ങൾക്ക് അവസരം ലഭിക്കും.
ടൂറിസം ക്ലബ് കുറിപ്പ്
- ടൂറിസം മേഖലയിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ടൂറിസത്തിന്റെ വികസന സാധ്യതകളിലേക്ക് വഴിയൊരുക്കും.
- വിദ്യാർത്ഥികൾക്ക് ടൂറിസം മേഖലയിലെ തൊഴിലുകൾക്കനുസൃതമായി അവരുടെ നൈപുണ്യം വളർത്തുവാൻ സാധിക്കും.
- ടൂറിസം മേഖലയിലൂടെ പുത്തൻ തൊഴിൽ – സംരംഭകത്വ സാധ്യതകൾ സൃഷ്ടിക്കും.
- വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും, കർമ്മശേഷിയും ടൂറിസം വികസനത്തിൽ ഉൾപ്പെടുത്തി ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വിലയിരുത്തി പ്രവർത്തിക്കും.
- കൂടാതെ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ അവസരം സൃഷ്ടിച്ച് വിദ്യാർത്ഥികളിൽ സമ്പാദ്യശീലവും ലക്ഷ്യമിടുന്നു.
- വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ടൂറിസം ഗൈഡുകളായി പ്രവർത്തിക്കാനും അവസരം ലഭിക്കും.
- അതിവേഗം വളരുന്ന വിനോദസഞ്ചാര മേഖലയ്ക്കുള്ള ഭാവി പ്രൊഫഷണലുകളെ വളർത്തുന്നതിനും, പ്രദേശത്തെ പുതിയ ടൂറിസം സ്പോട്ടുകൾ കണ്ടെത്താൻ അവരെ പങ്കാളികളാക്കുന്നതിനും ഈ ടൂറിസം ക്ലബ്ബുകൾ ശ്രമിക്കും.
- ടൂറിസം രംഗത്തിലൂടെ വിദ്യാർത്ഥികൾക്ക് വിദേശ യൂണിവേഴ്സിറ്റികളുമായി ചേർന്ന് സാംസ്കാരിക ഇടപെടലുകളും ശിൽപശാലകളും സംഘടിപ്പിക്കാനും Edu ടൂറിസം പദ്ധതി രൂപീകരിക്കും.
- തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പാക്കുകയെന്ന ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ എല്ലാ വിഭാഗം കോളജുകളിലും ടൂറിസം ക്ലബ്ബുകൾ ആരംഭിക്കുന്നത്.