നാട്ടൊരുമ സ്നേഹവിരുന്ന് 2023

0

നോർത്ത് കുപ്പം ഖത്തർ ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ ഹയ-തൗഹീദ് ട്രേഡിങ് നാട്ടൊരുമ സ്നേഹവിരുന്ന് മൂന്നാം സീസൺ
അൽഖോർ ബുജ്ലീബ് കോംപ്ലെക്സിൽ വെച്ച് സംഘടിപ്പിച്ചു.
ഖത്തറിലെ വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ ജേതാവായ ഷബീറലി മാടാളൻ, ടൈറ്റിൽ സ്പോണ്സർ റസാഖ് പിപി, കോ-സ്പോൺസർ അൻസാർ കെപി എന്നിവരെ മെമെന്റൊ നൽകി ചടങ്ങിൽ ആദരിച്ചു.
ഖത്തറിലെ നോർത്ത് കുപ്പം നിവാസികളായ നൂറിലധികം പേരുടെ സംഗമത്തിൽ വിവിധ കലാ കായികമത്സരങ്ങൾ നാട്ടൊരുമ സ്നേഹവിരുന്നിന് മാറ്റേകി. മഷ്ഹൂദ് പാറക്കല്ലിയുടെ നേതൃത്വത്തിൽ ഇശൽ ടീമിന്റെ മുട്ടിപ്പാട്ടും കുട്ടികളുടെ ഡാൻസ് പരിപാടികളും ആവേശകരമായ വടം വലി മത്സരവും നാട്ടൊരുമയുടെ മുഖ്യാകർഷണമായി. അബൂബക്കർ സിദ്ധീഖിന്റെ അധ്യക്ഷതയിൽ സയീദ് കൊമ്മച്ചി നാട്ടൊരുമ ഉൽഘാടനം ചെയ്തു. ബഷീർ എംപി സ്വാഗതവും ഷാഫി വിവി നന്ദിയും പറഞ്ഞു. അൻവർ സാദത്, മഹമൂദ് പിപി, റാഫി കെപി, ഷംസീർ പി, സകരിയ കെകെ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

You might also like
Leave A Reply

Your email address will not be published.