പോക്കോ രാജാവിനെ തിരികെ കൊണ്ടുവരുന്നു

0

പോക്കോ F5 5G, മികച്ച സവിശേഷതകളോടെ ഉപഭോക്താക്കളിലേക്കെത്തുന്നു.

F-സീരീസിന്റെ പാരമ്ബര്യത്തെ മുന്നോട്ട് നയിക്കാന്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന പോക്കോ F5 5G, എക്കാലത്തെയും ശക്തമായ സ്നാപ്ഡ്രാഗണ്‍7-സീരീസ് ആയSnapdragon® 7+ Gen 2-ന്റെ ഇന്ത്യയിലെ അരങ്ങേറ്റവും അടയാളപ്പെടുത്തുന്നു; ഗുണപ്രദമായ നവീനതകള്‍ നല്‍കുന്നതിനും സാങ്കേതിക കാര്യങ്ങളില്‍ തല്‍പ്പരരായവരെ തൃപ്തിപ്പെടുത്തുന്നതിനും പേരുകേട്ട പോക്കോയുടെ F-സീരീസ് പ്രകടനം, മള്‍ട്ടിമീഡിയ അനുഭവം, ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തലുകള്‍ എന്നിവയുടെ കാര്യത്തില്‍ മികച്ചതാണ്.

“പോക്കോ തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കളുടെ സജീവമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആവിഷ്കരിക്കാനും നവീകരിക്കാനുമുള്ള അതിന്റെ സമീപനവുമായി പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ പോക്കോ F5 വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ ഉപകരണം നൂതനമായ സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു, അത് ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറം പോകുമെന്ന് ഉറപ്പാണ്. ഏറ്റവും പുതിയ Snapdragon® 7+ Gen 2 ഉള്ള പോക്കോ F5 ഈ വിഭാഗത്തില്‍ ആദ്യമായുള്ള ഡിസ്‌പ്ലേ കഴിവുകളുള്ള പ്രകടന കേന്ദ്രീകൃതമായ മികച്ച സ്മാര്‍ട്ട്‌ഫോണായിരിക്കും. ഞങ്ങളുടെ ഉപഭോക്താക്കള്‍ ഈ അവിശ്വസനീയമായ സ്മാര്‍ട്ട്ഫോണ്‍ കരസ്ഥമാക്കുന്നതിലും സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യയുടെ ഭാവി സ്വയം അനുഭവിച്ചറിയുന്നതിലും ഞങ്ങള്‍ക്ക് ഏറെ ആകാംഷയുണ്ട്.” പുറത്തിറക്കലിനെക്കുറിച്ച്‌ സംസാരിക്കുന്ന വേളയില്‍ഹിമാന്‍ഷു ടണ്ടന്‍, കണ്‍ട്രി ഹെഡ്, പോക്കോ ഇന്ത്യ പറഞ്ഞു.

“ഏറ്റവും പുതിയ പോക്കോ F5 5G-യ്‌ക്കായി പോക്കോയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. സ്നാപ്ഡ്രാഗണ്‍ 7+ Gen 2 ഉപഭോക്താക്കള്‍ക്ക് തികവുറ്റ മൊബൈല്‍ ഗെയിമിംഗ് അനുഭവവും അതിശയിപ്പിക്കുന്ന ഫോട്ടോഗ്രാഫി കഴിവുകളും സഹിതം അസാധാരണമായ പ്രകടനം നല്‍കും. മിന്നല്‍ വേഗതയുള്ളതും, തികച്ചും റെസപോണ്‍സീവുമായ വൈ-ഫൈ നല്‍കുന്നതിന് Qualcomm® FastConnect™ 6900 ഉള്ള ഹൈ-സ്പീഡ് 5G-യും, വൈഫൈ 6 കണക്റ്റിവിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഞങ്ങളുടെ വിജയകരമായ ബന്ധം തുടരുന്നതിനും പോക്കോ ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെടുത്തിയ മൊബൈല്‍ അനുഭവങ്ങള്‍ നല്‍കുന്നതിനെ മുന്നോട്ട് നയിക്കുന്നതിനുമായി ഞങ്ങള്‍ കാത്തിരിക്കുന്നു.”സച്ചിന്‍ കലാന്ത്രി, സീനിയര്‍ ഡയറക്ടര്‍, പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ്, ക്വാല്‍കോം ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

സുസ്ഥിരമായ മികവുറ്റ പ്രകടനം

പോക്കോ F5 5G-യില്‍ കരുത്തുറ്റ Snapdragon® 7+ Gen 2 പ്രോസസ്സര്‍ ഉണ്ട്, മുന്‍ഗാമിയെ അപേക്ഷിച്ച്‌ 50% വര്‍ദ്ധിച്ച സിപിയുപ്രകടനവും 13% മെച്ചപ്പെട്ട ഊര്‍ജ്ജ കാര്യക്ഷമതയും നല്‍കുന്നു. ഇത് ശ്രദ്ധേയമായ 969,903 AnTuTu സ്കോര്‍ നേടുകയും 19GB റാമും 256GB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. 3725mm² വേപ്പര്‍ ചേംബറും 14 ലെയറുകളുള്ള ഗ്രാഫൈറ്റ് ഷീറ്റുകളും ഉള്ള പോക്കോ F5 5G ഫലപ്രദമായ താപ വിസര്‍ജ്ജനം ഉറപ്പാക്കുന്നു. ഇത് ആന്‍ഡ്രോയിഡ് 13-ല്‍MIUI 14 പ്രീ-ഇന്‍സ്റ്റാള്‍ ചെയ്‌ത് പ്രവര്‍ത്തിക്കുന്നു, കൂടാതെ 1+1 വര്‍ഷത്തെ വാറന്റിയും നല്‍കുന്നു.

മുന്‍നിര ഡിസ്പ്ലേ

പോക്കോ F5 5G 68.7 ബില്യണ്‍ നിറങ്ങളുള്ള 12-ബിറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു, ഈ വിഭാഗത്തില്‍ ഇത് ആദ്യത്തേതാണ്. 6.67″ Xfinity Pro AMOLED ഡിസ്‌പ്ലേ, മെച്ചപ്പെടുത്തിയ ഉള്ളടക്ക നിലവാരത്തിനായി ക്രമീകരിക്കാവുന്ന 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. Dolby Vision®, HDR10+, അഡാപ്റ്റീവ് HDR എന്നിവയുടെ പിന്തുണയോടെ, പോക്കോ F5 5G ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും കൂടുതല്‍ ആഴവും സ്വഭാവികതയും നല്‍കുന്നു. പോക്കോസ്മാര്‍ട്ട്‌ഫോണില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും കനം കുറഞ്ഞ ബെസലുകള്‍ ഇതില്‍ കാണാം.

എഐ പിന്തുണയ്ക്കുന്ന ഫോട്ടോഗ്രഫി

ഒരു 64MP പ്രൈമറി ക്യാമറ, ഒരു 8MP അള്‍ട്രാ വൈഡ് ക്യാമറ, ഒരു 2MP മാക്രോ ക്യാമറ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് പോക്കോ F5 5G അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ 2x ലോസ്‌ലെസ് ഇന്‍-സെന്‍സര്‍ സൂം ഫീച്ചര്‍ വ്യക്തവും വിശദാംശങ്ങളുള്ളതുമായ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു.കൂടാതെ ഫിലിം ക്യാമറ ഫീച്ചര്‍ വ്യക്തിഗതവും സവിശേഷവുമായ ഫോട്ടോകള്‍ക്കായി ഏഴ് ഫിലിം ക്യാമറ മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. അസാധാരണവും സ്വാഭാവികവുമായ ചിത്രങ്ങള്‍ പകര്‍ത്തുന്ന 16MP സെല്‍ഫി ക്യാമറയും കൂടിയാകുമ്ബോള്‍ ഈ സജ്ജീകരണം പൂര്‍ത്തിയാകുന്നു.

വലിയ ബാറ്ററി, വേഗത്തിലുള്ള ചാര്‍ജ്ജിംഗ്

പോക്കോ F5 5G ഒരു ശക്തമായ 5000mAh ബാറ്ററിയുള്ളതാണ്, ഇത് തടസ്സങ്ങളില്ലാതെ വിപുലമായ ഉപയോഗം ഉറപ്പാക്കുന്നു. ഇത് 67W ടര്‍ബോ ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു, അതുവഴിമിന്നല്‍ വേഗത്തിലുള്ള ചാര്‍ജിംഗ് വേഗത ലഭ്യമാക്കുന്നു. വെറും 45 മിനിറ്റിനുള്ളില്‍, ഉപകരണത്തിന് 0% മുതല്‍100% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും, ഇത് ഉപയോക്താക്കളുടെ വിലപ്പെട്ട സമയം ലാഭിക്കുന്നു.

സ്റ്റെല്ലാര്‍ ഓഡിയോയും ഡിസൈനും

പോക്കോ F5 5G-ല്‍ ഡ്യുവല്‍ സ്റ്റീരിയോ സജ്ജീകരണത്തില്‍, ഡോള്‍ബി അറ്റ്‌മോസ്, ആഴമുള്ള ശബ്ദത്തിനായി ഹൈ റെസല്യൂഷന്‍ ഓഡിയോ (വയേര്‍ഡ്, വയര്‍ലെസ്) എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍3.5 മി.മീ. ഹെഡ്‌ഫോണ്‍ ജാക്ക് ഉള്‍പ്പെടുന്നു, 181 ഗ്രാം ഭാരം ഇതിനെ ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാക്കുന്നു. ഇത് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്സ് 5-നൊപ്പം സൈഡ്-മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിങ്ങളുടെ ഫോണില്‍ നിന്ന് വീട്ടുപകരണങ്ങള്‍ സൗകര്യപ്രദമായ നിയന്ത്രിക്കാനായി ഇന്‍ഫ്രാറെഡ് ബ്ലാസ്റ്ററും ഇതില്‍ ഉള്‍പ്പെടുന്നു.

നെറ്റ്‌വര്‍ക്കും കണക്റ്റിവിറ്റിയും

ഡ്യുവല്‍ സിം + ഡ്യുവല്‍5G സ്റ്റാന്‍ഡ്‌ബൈ പ്രവര്‍ത്തനക്ഷമതയോടെയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്, 12 വ്യത്യസ്ത 5G ബാന്‍ഡുകളെ ഇത് പിന്തുണയ്‌ക്കുന്നു, കൂടാതെ 2+3 വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളുമുണ്ട്.

വിലയും ലഭ്യതയും

പോക്കോ F5 5G കാര്‍ബണ്‍ ബ്ലാക്ക്, സ്നോസ്റ്റോം വൈറ്റ്, ഇലക്‌ട്രിക് ബ്ലൂ നിറങ്ങളില്‍2023 മെയ് 16 മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ മാത്രം ലഭ്യമാകും. 8+256GB വേരിയന്റിന് 29,999 രൂപയും 12+256GB വേരിയന്റിന് 33,999 രൂപയുമാണ് സ്മാര്‍ട്ട്ഫോണിന്റെ വില. ഒരു പ്രത്യേക സെയില്‍ ഡേ ഓഫര്‍ എന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് യഥാക്രമം 26,999 രൂപയ്ക്കും 30,999 രൂപയ്ക്കും ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ 3,000 രൂപ കിഴിവോടെ അല്ലെങ്കില്‍തുല്യമായ ഉല്‍പ്പന്ന എക്സ്ചേഞ്ച് ഓഫറില്‍ ഫോണ്‍‌ വാങ്ങാം.കൂടാതെ, പോക്കോ ലോയല്‍റ്റി പ്രോഗ്രാം ഉപഭോക്താക്കള്‍ക്ക് ഒരു പോക്കോ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്ബോള്‍1,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നു.

You might also like
Leave A Reply

Your email address will not be published.