റഹിം പനവൂർ
സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ‘പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിങ് ലവ്’ എന്ന സിനിമയിലെ പ്രഥമ വീഡിയോ ഗാനം റിലീസ് ചെയ്തു . സാബുകൃഷ്ണയും സീത സതീഷും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ “ശ്രീരാഗം പാടിയ രാവിൽ…”
എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഫെമിൻ ഫ്രാൻസിസിന്റെ മികച്ച രചനയിലും സംഗീതത്തിലുമുള്ള ഗാനം അതീവ ഹൃദ്യമായി പാടിയത് സിദ്ധാർത്ഥ് ശങ്കർ ആണ്. കെ.ജെ.ഫിലിപ്പ് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ്സ് ലിമിറ്റഡും എസ്കെ സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.
സിനിമയിലെ ഗാനം റിലീസ് ചെയ്ത് ഒറ്റദിവസം കൊണ്ടുതന്നെ 6 ലക്ഷത്തോളം പേരാണ് ആസ്വദിച്ചത്.ഓറഞ്ച് മീഡിയയിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ആവർത്തിച്ചു കാണാൻ തോന്നുന്ന ഗാനമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഛായാഗ്രഹണം, എഡിറ്റിംഗ് : സനൂപ് എ. എസ്. കോറിയോഗ്രാഫി : ബിനീഷ് കുമാർ കൊയിലാണ്ടി.പ്രൊഡക്ഷൻ കൺട്രോളർ : സൈജു വതുകോടത്ത്.
മേക്കപ്പ് : ഷിനു മുതുകുളം. പിആർഒ: റഹിം പനവൂർ. ക്യാമറ അസോസിയേറ്റ്: കൃഷ്ണ എസ്. സഹദേവ്. ക്യാമറ അസിസ്റ്റന്റ്സ് : ഗോഡ് വിൻ ടൈറ്റസ്, ശ്രീജിത്ത് ശങ്കർ. സ്റ്റുഡിയോ : ജെ പി ആഡിയോസ്. ഓർക്കസ്ട്ര : ജോസഫ്
പി.ടി. ഡിസൈൻ : ഡി മീഡിയ. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം രജീഷ് സോമൻ, ജോൺ സേവ്യർ, രമേഷ്കുമാർ, ജീവതോമസ്, ശില്പ സൂസൺ,രാജേഷ് കാംപ്ഫ്, രെജികുമാർ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.
റഹിം പനവൂർ
പിആർഒ
ഫോൺ :9946584007