ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ അതിമഹത്തായ തീരുമാനം പള്ളിക്ക് പകരം അവിടെ അതിവിശാലമായ ആശുപത്രി പണിയും;വൈ എം താജുദ്ധീൻ EX:കൗൺസിലർ മുസ്‌ലിം ലീഗ് TVM
ബാബരി മസ്ജിദ് തകർത്ത അയോദ്ധ്യയിൽ തകർത്ത പള്ളിക്ക് പകരം പള്ളി പുനർ നിർമ്മിക്കാൻ നീതിപീഠം അനുവദിച്ച അഞ്ചേക്കർ ഭൂമിയിൽ മുഴുവൻ മനുഷ്യർക്കും സഹായകരമായി തീരുന്ന അതിവിപുലമായ ആശുപത്രി സമുശ്ചയം സ്ഥാപിക്കാൻ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം ഇന്ത്യൻ ജനത ഒന്നായി ഒറ്റക്കെട്ടായി അഭിനന്ദിക്കുക തന്നെ ചെയ്യും.
ബാബരി മസ്ജിദിന്റെ തകർച്ചയോടെ രാജ്യത്ത് ഉണ്ടായ സംഘർഷഭരിതമായ സാഹചര്യങ്ങൾ നാം എല്ലാം മനസ്സിലാക്കിയവരാണ് മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും നാടായ നമ്മുടെ പ്രിയപ്പെട്ട കേരളത്തിൽ പോലും അതിന്റെ ചലനങ്ങൾ അനുഭവപ്പെട്ടു . ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത മഹാനായ നേതാവ് പ്രിയങ്കരനായ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ വിശ്രമമില്ലാത്ത ദിനങ്ങൾ ആയിരുന്നു ആ ദിവസങ്ങൾ. മുസ്ലിം ലീഗിന് വികാരം പോര എന്ന് പറഞ്ഞു നടന്നവരും അന്ന് ഏറെ ഉണ്ടായിരുന്നു. പക്ഷേ അത്തരം ദുശക്തികളെ എല്ലാം അതിജീവിച്ച് നമ്മുടെ നാട്ടിൽ നമുക്ക് സമാധാനം സ്ഥാപിക്കാൻ സാധിച്ചു എന്നുള്ളത് ഏറെ സന്തോഷകരമാണ്. ഇന്ത്യയിലെ വർഗീയ ദുശക്തികൾ അഴിഞ്ഞാടാൻ ഇത് അവസരമാക്കിയെങ്കിലും കുറച്ചെല്ലാം അവർ വിജയിച്ചെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത അവർക്കെതിരായി ശക്തമായി തന്നെ നിലകൊണ്ടു എന്നുള്ളത് ആശ്വാസകരമാണ്.
ആശുപത്രി എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ നന്മയുടെ പ്രതീകമാണ്. ജാതിമതഭേദമില്ലാതെ വർഗീയ ചിന്തയില്ലാതെ രോഗികളെ രക്ഷിക്കുക എന്നുള്ള ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മഹത്തായ സ്ഥാപനമാണ് ആശുപത്രി. ഇവിടെ ചികിത്സ തേടിയെത്തുന്ന വരെ സ്വീകരിക്കുന്നത് ഹിന്ദു, മുസ്ലിം,ക്രിസ്ത്യൻ തുടങ്ങി എല്ലാ വിഭാഗം ആൾക്കാരും ഒറ്റക്കെട്ടായി ഒരേ മനസ്സോടുകൂടിയുമാണ്. ഒരു രോഗി വന്നു കഴിഞ്ഞാൽ എല്ലാവരുടെയും ലക്ഷ്യം അവരെ രക്ഷപ്പെടുത്തുക എന്നുള്ളതാണ്. അവിടെ ജാതിക്കും മതത്തിനും യാതൊരു സ്ഥാനവും ഇല്ല. ഒരു രോഗിക്ക് രക്തം വേണമെങ്കിൽ അവന്റെ രക്ത ഗ്രൂപ്പ് അത് ഹിന്ദുവിന്റെതായാലോ ക്രിസ്ത്യാനിയുടെതായാലോ മുസ്ലീമിന്റെതായാലോ അവന്റെ അതേ ഗ്രൂപ്പാണെങ്കിൽ ആ രക്തം മാത്രമേ അവൻ ചേരൂ. അതിൽ നിന്ന് തന്നെ ഒരു കാര്യം നമുക്ക് വ്യക്തമാവും ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പൂർണ്ണമായും മനുഷ്യനായിട്ട് മാത്രമാണ്.അതുകൊണ്ടുതന്നെ നമ്മൾ ഒന്നാവുക ഒറ്റക്കെട്ട് ആവുക മനുഷ്യ ഗ്രൂപ്പാവുക. ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി ആശുപത്രി നിർമ്മിക്കാൻ തീരുമാനിച്ചത് തന്നെ ഈ സന്ദർഭത്തിൽ ഏറെ ഏറെ മനസ്സിൽ സന്തോഷം നൽകുന്നതാണ്.
അയോധ്യ ബാബരി മസ്ജിദിന്റെ കഴിഞ്ഞുപോയ തർക്കത്തിന്റെ ചരിത്രം അവസാനിപ്പിച്ച് സാഹോദര്യത്തിന്റെയും സൗഹർദ്ദത്തിന്റെയും പുതിയൊരു ചരിത്രം സൃഷ്ടിക്കുക. അതിനായിരിക്കണം നമ്മുടെയെല്ലാം ശ്രദ്ധ. ഓരോ ദിവസവും പുതിയ പുതിയ ഐറ്റങ്ങൾ ഇറക്കി നാടിനെ കലാപ കുലിഷിതമാക്കാനുള്ള ശ്രമങ്ങളിൽ നിന്നും പിന്മാറുക. നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാക്കാനുള്ള പുതിയ കണ്ടുപിടുത്തങ്ങളിൽ നിന്നും പിന്മാറുക. ലൗ ജിഹാദിന്റെ പേരും പറഞ്ഞ് കുറേ നാളായി അനാവശ്യമായ പ്രവർത്തനങ്ങളാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ളത് അങ്ങയുടെ പ്രിയപ്പെട്ട നേതാവ് അധ്വാനിജി യുടെ മകൾ പ്രതിഭ ഒരു മുസ്ലിമിന്റെ ഭാര്യയാണ്. മറ്റൊരു നേതാവായ മുരളി മനോഹർ ജോഷിയുടെ മകൾ രേണു അതും ഒരു മുസ്ലിമിന്റെ ഭാര്യയാണ്. പ്രഗത്ഭനായ സുബ്രഹ്മണ്യസ്വാമിയുടെ മകൾ സുഹാസിനി ഒരു മുസ്‌ലീമിന്റെ ഭാര്യയാണ്. V.H.Pനേതാവ് അശോക് സിംഗാളിന്റെ മകൾ ഒരു മുസ്ലിമിന്റെ ഭാര്യയാണ്. അങ്ങനെ നോക്കുമ്പോൾ അനേകം അനേകം ആളുകൾ മതം മാറി ഭാര്യ ഭർത്താക്കളായി കഴിയുന്നവർ രാജ്യത്ത് ഉണ്ട്. ഇപ്പോൾ പുതുതായി നിങ്ങൾ കൊണ്ടുവന്ന പെൺകുട്ടികളുടെ ഹിജാബ് വിവാദം തട്ടിപ്പിനും വെട്ടിപ്പിനും ഉപയോഗിക്കാനുള്ള ഒരു മറയാക്കി ഉപയോഗിക്കുന്ന കള്ളന്മാർ ധാരാളം ഇറങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. അങ്ങനെ ഈ രാജ്യത്ത് അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കി നാട്ടിന്റെ സൽപേരിനെ തന്നെ കളങ്കപ്പെടുത്തികൊണ്ട് രാജ്യത്തിന് നാണക്കേട് ഉണ്ടാക്കാതെ നേരായ മാർഗ്ഗത്തിൽ രാജ്യത്തെ മുൻപോട്ട് നയിക്കാൻ തയ്യാറാകണം. കോടിക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയെ പോലത്തെ ഒരു മഹാ രാജ്യത്ത് ഹിന്ദു മുസ്ലിം ക്രിസ്ത്യാനിയും ജൈനനും ബാർസിയും സിക്കുകാരനും എല്ലാം മതം മാറി മാറി പ്രണയ വിവാഹങ്ങൾ നടത്തിയിട്ടുണ്ട് അതിന്റെ പിന്നാലെ നടന്നു നാണം കെടുന്ന ഒരു പാർട്ടിയായിട്ട് മാറാതെ രാജ്യം ഭരിക്കുന്ന പാർട്ടി എന്നുള്ള നിലയിൽ കുറെക്കൂടെ ഉത്തരവാദിത്ത ബോധം കാണിക്കണം.ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി പള്ളി നിർമ്മിക്കാൻ വേണ്ടി തങ്ങൾക്ക് ലഭിച്ച ഭൂമിയിൽ തൽക്കാലം അത് മാറ്റിവെചിട്ട് മുഴുവൻ ജനങ്ങൾക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന മാതൃകാപരമായ ഒരു പദ്ധതി തയ്യാറാക്കി അവിടെ ഒരു ആശുപത്രി സംശ്ചയം പണിയാൻ തീരുമാനിച്ചത് എത്ര അഭിനന്ദിച്ചാലും മതി വരികയില്ല. അവർക്ക് ആയിരമായിരം അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു.
വൈ എം താജുദ്ധീൻ
EX:കൗൺസിലർ
മുസ്‌ലിം ലീഗ് TVM