ജന്മനാ കാഴ്ച നഷ്ടപ്പെട്ട തൊടുപുഴ വണ്ണപ്പുറം സ്വദേശി ലോനപ്പന് സഹകരണ വികസന ക്ഷേമ നിധി ബോര്‍ഡ് നടപ്പിലാക്കുന്ന റിസ്‌ക് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.25 ലക്ഷം രൂപയാണ് അനുവദിച്ചത്.കൂടാതെ നാല് വര്‍ഷം മുന്‍പ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി എടുത്തിരുന്ന ലോണ്‍ തുകയായ 10000 രൂപ അടയ്‌ക്കേണ്ടതില്ലെന്നും അദാലത്തില്‍ തീരുമാനമാക്കി. സാമ്ബത്തിക ബുദ്ധിമുട്ടുകളും ശാരീരികാവസ്ഥയും കാരണം കഴിഞ്ഞ നാല് വര്‍ഷമായി പലിശയും മുതലും തിരിച്ചടയ്ക്കാന്‍ സാധിച്ചിരുന്നില്ല. റിസ്‌ക് ഫണ്ടില്‍ നിന്നും ഈ തുക ബാങ്കിലടയ്ക്കണമെന്നും മിച്ചമുള്ള തുക ലോനപ്പന് കൈമാറണമെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശിച്ചു. നടക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം പ്രമേഹം വൃക്കയെ ബാധിക്കുകയും ചെയ്തത്തോടെ വളരെയധികം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്.വീട്ടമ്മയ്ക്ക് കരുതലിന്റെ കൈത്താങ്ങ്, കെ എസ് ഇ ബിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി റോഷിഭര്‍ത്താവ് വിടപറഞ്ഞതിന്റെ നാലാം മാസം പുറപ്പുഴ സ്വദേശി താഴത്തുമഠത്തില്‍ കെ ആര്‍ സുജാത അദാലത്ത് നഗരിയില്‍ എത്തിയത് നിറകണ്ണുകളോടെയെങ്കിലും മടക്കം പ്രതീക്ഷയോടെയാണ്. രോഗിയായ മാതാവും രണ്ടു മക്കളുമായി ഒരു വരുമാന മാര്‍ഗവുമില്ലാതെ ജീവിതം മന്നോട്ടുകൊണ്ടപോകാന്‍ ഏറെ പ്രയാസം അനുഭവിക്കുന്ന വീട്ടമ്മ, താന്‍ ബാദ്ധ്യതപ്പെട്ടിട്ടില്ലാത്ത തുകയുടെ പേരിലുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കാനാണ് അദാലത്തിനെത്തിയത്.1996ലാണ് വഴിത്തലയില്‍ സുജാതയുടെ ഉടമസ്ഥതയില്‍ ഭര്‍ത്താവ് ജയകൃഷ്ണന്‍ സ്റ്റാര്‍ ലിങ്ക് കേബിള്‍ നെറ്റ്വര്‍ക്ക് ആരംഭിക്കുന്നത്. 2006ല്‍ ഇത് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു. തൊടുപുഴ ഇലക്‌ട്രിക്കല്‍ സെക്ഷന്‍ നമ്ബര്‍ 1ല്‍ നിന്നും കേബിള്‍ ടിവി നെറ്റ്‌വര്‍ക്കിനായി 90 പോസ്റ്റുകള്‍ കരാര്‍ പ്രകാരം വാടകയ്ക്ക് എടുത്തു. സ്ഥാപനം വില്‍ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത കാര്യം വില്‍പ്പന കരാര്‍ സഹിതം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനീയറെ രേഖാമൂലം അറിയിച്ചെങ്കിലും പോസ്റ്റിനായുള്ള കരാര്‍ പുതുക്കണമെന്നും വാടക അടയ്ക്കണമെന്നും ആവശ്യപ്പെട്ട് വര്‍ഷമായി കത്ത് വരുന്നു.ആറ് മാസങ്ങള്‍ക്ക് മുന്‍പ് 30 ലക്ഷം രൂപയുടെ റവന്യൂ റിക്കവറി നോട്ടിസ് എത്തിയതോടെ കുടുംബത്തിന്റെ താളം തെറ്റി. മനോവിഷമത്തില്‍ സ്‌ട്രോക്ക് വന്ന് ജനുവരി 15ന് ജയകൃഷ്ണന്‍ മരിച്ചു. തുക അടയ്ക്കാന്‍ നിര്‍വാഹമില്ലാതെ വിഷമിച്ച സുജാതയുടെ അവസ്ഥ ജില്ലയുടെ മന്ത്രി റോഷി അഗസ്റ്റിന്‍ വിശദമായി ചോദിച്ചറിയുകയും കെ എസ് ഇ ബി അധികൃതരെ വിഷയത്തില്‍ താക്കീത് ചെയ്യുകയും വിശദമായ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്കാനും നിര്‍ദേശിക്കുകയും ചെയ്തു. മന്ത്രി കൊടുത്ത ഉറപ്പിന്മേല്‍ പ്രതീക്ഷയുടെ ആശ്വാസത്തിലാണ് സുജാതയുടെ മടക്കം.