മുന്‍ കാമുകന്‍മാരോട് ഇപ്പോഴും ഇഷ്ടമെന്ന് പ്രിയങ്ക ചോപ്ര

0

നിക് ജൊനാസുമായുള്ള പ്രണയത്തിന് മുന്‍പ് തനിക്കുണ്ടായ ബന്ധങ്ങളെക്കുറിച്ച്‌ പ്രിയങ്ക ചോപ്ര അടുത്തിടെ നടത്തിയ തുറന്നുപറച്ചില്‍ ബി ടൗണില്‍ ചര്‍ച്ചയാവുന്നു.”ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേക്കായിരുന്നു എന്റെ യാത്ര. കൂടെ അഭിനയിച്ച നടന്‍മാരുമായി പലപ്പോഴും ഞാന്‍ ഡേറ്റിംഗ് നടത്തും. ബന്ധങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നതില്‍ ഒരു ഐഡിയ വേണമെന്ന് പിന്നീട് എനിക്ക് തോന്നി. ജീവിതത്തിലേക്ക് കടന്നുവന്ന ആളുകളെയെല്ലാം ആ ഐഡിയയ്ക്കുള്ളില്‍ നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ ഡേറ്റ് ചെയ്ത വ്യക്തികളെല്ലാം മികച്ചവരാണ്.ഞങ്ങള്‍ തമ്മിലുള്ള ബന്ധം മോശമായിട്ടാകാം അവസാനിച്ചത്. പക്ഷേ എന്റെ ജീവിതത്തിലുണ്ടായ കാമുകന്‍മാരോട് ഇപ്പോഴും ഇഷ്ടമാണ്. ആ പ്രണയകാലങ്ങള്‍ മനോഹരമായിരുന്നു”. എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.കരിയറില്‍ നിരവധി നടന്‍മാര്‍ക്കൊപ്പം പ്രിയങ്കയുടെ പേര് ചേര്‍ത്തിട്ടുണ്ട്. നടന്‍മാരായ ഷാഹിദ് കപൂര്‍, ഫര്‍മാന്‍ ബാവ്‌ജെ എന്നിവര്‍ പ്രധാനികളാണ്. ഫര്‍മാനും പ്രിയങ്കയും വിവാഹിതരാവാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

You might also like
Leave A Reply

Your email address will not be published.