ദല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളില്‍ നല്കിയ പരസ്യത്തിലാണ് തെറ്റായ പ്രചരണം.62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് മാസം തോറും 11,600 രൂപ പെന്‍ഷനായി വിതരണം ചെയ്യുന്നുണ്ടെന്നാണ് ഇംഗ്ലീഷ് പത്രങ്ങളില്‍ നല്കിയ പരസ്യത്തില്‍ പറയുന്നത്. മലയാളപത്രങ്ങളില്‍ നല്കിയ പരസ്യങ്ങളില്‍ മാസം തോറും 1,600 രൂപ വിതരണം ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്. സാമൂഹ്യക്ഷേമം എന്ന വിഭാഗത്തില്‍ രണ്ടാമ തായാണ് ഈ തെറ്റായ പ്രചാരണം ഉള്ളത്.യഥാര്‍ഥ കേരള സ്റ്റോറി എന്ന തലക്കെട്ടോടെയാണ് പത്രങ്ങളില്‍ കോടിക്കണക്കിന് രൂപ മുടക്കി സര്‍ക്കാര്‍ പരസ്യം നല്കിയിരിക്കുന്നത്. കേരളസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരസ്യം തയാറാക്കിയിരിക്കുന്നത്.