തിരുവനന്തപുരം: ഐ.എൻ.എ ഹീ റോ വക്കം ഖാദർ ദേശീയ പുരസ്കാ രം ലുലു ഗ്രൂപ് ചെയർമാൻ എം. എ. യൂസുഫലിക്ക് മുഖ്യമന്ത്രി പി ണറായി വിജയൻ സമ്മാനിച്ചു.മതസൗഹാർദത്തിനും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും ആഗോള തലത്തിൽ നൽകിയ സംഭാവനങ്ങൾ മുൻനിർത്തിയാ ണ് പുരസ്കാരം.

വക്കം ഖാദറിന്റെ ഓർമക്കായി ഐ.എൻ.എ ഹീറോ വക്കം ഖാദർ നാഷനൽ ഫൗണ്ടേ ഷനാണ് പുരസ്കാരം ഏർപ്പെടു ത്തിയിരുന്നത്. മേയ് 25നായിരു ന്നു വക്കം ഖാദറിന്റെ 106-ാം ജന്മ വാർഷികം. ചടങ്ങിൽ ഫൗണ്ടേ ഷൻ പ്രസിഡന്റ് എം.എം. ഹസ ൻ, വർക്കിങ് പ്രസിഡന്റ് ആനത്ത ലവട്ടം ആനന്ദൻ, ജനറൽ സെക്ര ട്ടറി എം.എം. ഇക്ബാൽ, ട്രഷറ ർ ബി.എസ്. ബാലചന്ദ്രൻ, കിംസ് ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറ ക്ടർ ഇ.എം. നജീബ് തുടങ്ങിയവർ സന്നിഹിതരായി.