തിരു:റൂബിക്സ് ക്യൂബിൽ കണ്ണുകെട്ടി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മുംബൈ വിദ്യാർഥിയായ മലയാളി അഫാൻ കുട്ടിക്ക് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചു .ദേശീയ മലയാള വേദി തിരുവനന്തപുരം പ്രസ് ക്ലബ്ഹാളിൽ ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഗ്രാൻഡ് മാസ്റ്റർ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ മെഡൽ നൽകി. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ പൊന്നാട ചാർത്തി ആദരിച്ചു.അഡ്വ: എ.എം.കെ. നൗഫൽ,ട്രാവൻകൂർ ഫുഡ്സ് എം ഡി നേമം ഷാഹുൽഹമീദ്, ഏ.എസ്. മുജീബ് റഹുമാൻ, ബൈഗ ഫുഡ്‌സ് എം.ഡി.ബബിത ,കല്ലയം മോഹൻദാസ് , കൊട്ടാരക്കര ബിജു കുട്ടി തുടങ്ങിയവർ സംസാരിച്ചു