വന്ദനാദാസിന് തലസ്ഥാനത്തിന്റെ ബാഷ്പാഞ്ജലി

0

തിരു:- കൊട്ടാരക്കര ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനാദാസിന് തലസ്ഥാനം മെഴുകുതിരി കത്തിച്ച് ബാഷ്പാഞ്‌ജലി അർപ്പിച്ചു. പ്രേം നസീർ സുഹൃത് സമിതി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച കേരളം കരയുന്നു എന്ന ആദരാഞ്ജലി ചടങ്ങ് മുൻ ആരോഗ്യ വകുപ്പുമന്ത്രി വി.എസ്.ശിവകുമാർ മെഴുകുതിരി തെളിച്ച് ഉൽഘാടനം ചെയ്തു. പാളയം ഇമാം ഷുഹൈബ് മൗലവി, ഏകലവ്യാ ശ്രമമഠാധിപതി സ്വാമി അശ്വതി തിരുനാൾ, ബഥേൽ ചർച്ച് ഫാദർ സുനിൽ ദാസ് എന്നിവർ പ്രാർത്‌ഥന നടത്തി. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ വന്ദനാദാ സിന്റെ മാതാപിതാക്കൾക്ക് പൊതു സമൂഹം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സന്ദേശം അവതരിപ്പിച്ചു. വേർപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയുടെ ചിത്രത്തിൽ ഹൗസ് സർജൻസി ഡോക്ടർമാർ കണ്ണീരോടെ റോസാ പൂക്കൾ അർപ്പിച്ചു. ഡോ: സാജൻ, ഡോ: ഗീതാ ഷാനവാസ്, സി.പി.ഐ. നേതാവ് ബിനു, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, പ്രവാസി ബന്ധു അഹമ്മദ്, സബീർ തിരുമല, തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, വാഴമുട്ടം ചന്ദ്രബാബു, ഗോപൻ ശാസ്തമംഗലം, പ്രവാസി മലയാളി സൈനുലാബ്ദീൻ, അനിത മെഡിക്കൽ കോളേജ് എന്നിവർ പ്രസംഗിച്ചു. കനത്ത മഴ അവഗണിച്ച് നൂറിലേറെ നാനാ തുറകളിലുള്ളവർ കേരളത്തിന്റെ മാലാഖയ്ക്ക് മെഴുകുതിരി കത്തിച്ച് പ്രണാമം അർപ്പിച്ചു.

You might also like
Leave A Reply

Your email address will not be published.