യുവനടൻ ശ്രീരാജ് നായകനാകുന്ന ചിത്രമാണ് മദ്യതിരുവിതാംകൂറിലെ മദ്യ രാജാവ്. നവാഗതനായ ബിജേഷ് ശ്രീനിവാസൻ പിള്ള ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
യൂകെ സെന്റ് മേരീസ് അസോസിയേറ്റ്സ് അവതരിപ്പിക്കുന്ന ചിത്രം മലയാള ചലച്ചിത്ര പ്രേക്ഷക സമിതിയുടെ ബാനറിലാണ് നിർമി ക്കുന്നത്.
ആറു ചിത്രങ്ങൾ ചേർന്ന സ്വീറ്റ് മെമ്മറീസിലെ ഒരു ചിത്രമാണിത്.
ലിക്സൺ സേവിയറിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് റോബി ശക്തികുളങ്ങര ആണ്. ഒരു സാമൂഹ്യ വിഷയത്തെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രത്തിൽ
പറയുന്നു.
ആൽഡ്രിൻ തമ്പാൻ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.
ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം റാന്നി അങ്ങാടി ശ്രീധർമ ശാസ്താ
ക്ഷേത്രത്തിൽ നടന്നു. പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണവർമ, സൂര്യകാലടിമഠ സൂര്യ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, മംഗലശ്ശേരി മഠത്തിൽ ബിജു നമ്പൂതിരി എന്നിവർ ചേർന്നാണ് ടൈറ്റിൽ പ്രകാശനം ചെയ്തത്.
റാന്നി, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ഛായാഗ്രഹണം : നവീൻ നജോസ്. കാസ്റ്റിംഗ് ഡയറക്ടർ : ജിഷ്ണു ഇടപാവൂർ.പിആർഒ: റഹിം പനവൂർ.
ഫിലിപ്പ് ജോൺ, സുമേഷ് സി. ബി, സാബുകൃഷ്ണ, അനീഷ് ആർ. ചന്ദ്രൻ, സൈജു വാതുക്കോട്, രമേഷ് ആനപ്പാറ, നിഖിൽ പ്രദീപ്, സംഗീത് വി. എസ്. ആഷിഷ്. ജി, റാസിഖ് അഞ്ചൽ, അംബു ബാബു അഞ്ചൽ, ചിത്തു എസ്. ലാൽ, സെൻകുമാർ, അർജുൻ ബിനു, അബി,ശരത് ബാബു എന്നിവരാണ് മറ്റു അണിയറ പ്രവർത്തകൻ.
റഹിം പനവൂർ
പിആർഒ
ഫോൺ : 9946584007