ജപ്പാനിലെ പ്രധാമ നഗരമായ ഹിരോഷിമയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.മഹാത്മാഗാന്ധി മുന്നോട്ട് വെയ്‌ക്കുന്ന അഹിംസയുടെ ആശയവുമായി നാം സഞ്ചരിക്കണമെന്ന് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു പ്രധാനമന്ത്രി.’ ജപ്പാന്‍ പ്രധാനമന്ത്രിയ്‌ക്ക് ഞാന്‍ സമ്മാനിച്ച ബോധിവൃക്ഷം ഹിരോഷിമയില്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു എന്നറിയുന്നത് സന്തോഷം നല്‍കുന്നു.മഹാത്മാ ഗാന്ധിയോടുള്ള ജപ്പാന്‍ ജനതയുടെ ആദരവ് ഇവിടെ പ്രകടമാണ്’ പ്രധാനമന്ത്രി പറഞ്ഞു.ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഹിരോഷിമയിലെത്തിയത്. ഹിരോഷ്മയില്‍ മെയ് 19 മുതല്‍ 21 വരെയാണ് ജി 7 ഉച്ചകോടി നടക്കുന്നത്. ഫ്രാന്‍സ്, യുഎസ്, ബ്രിട്ടണ്‍, ജര്‍മ്മനി, ജപ്പാന്‍ , ഇറ്റലി, കാനഡ എന്നീ അംഗരാജ്യങ്ങളാണ് ജി 7-ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആണവ നിരായുധീകരണം, സാമ്ബത്തിക പ്രതിരോധം, സാമ്ബത്തിക സുരക്ഷ, പ്രാദേശിക പ്രശ്‌നങ്ങള്‍, കാലാവസ്ഥ, ഊര്‍ജ്ജം, ഭക്ഷണം, ആരോഗ്യം, വികസനം എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക.