ഹീമോഗ്ലോബിന്റെ കുറവ് നികത്താനായി ഓറഞ്ച്

0

ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങി വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുക.പച്ച നിറത്തിലുളള ഇലവര്‍ഗങ്ങള്‍, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ബീന്‍സ്, ഇറച്ചി, ചെറിയ മത്സ്യങ്ങള്‍, ഡ്രൈ ഫുഡ്സ് തുടങ്ങിയ അയണ്‍ കൂടുതലുള്ള ഭക്ഷ്യവസ്തുക്കള്‍ ദിവസവുമുളള ഭക്ഷണത്തില്‍ ശ്രദ്ധയോടെ ഉള്‍പ്പെടുത്തുക.പച്ചയിലകള്‍, ഉണങ്ങിയ ബീന്‍സ്, നിലക്കടല, വാഴപ്പഴങ്ങള്‍, തുടങ്ങിയ ഫോളിക്ക് ആസിഡ് കൂടിയ അളവിലുളള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക. ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് ഇവ അത്യാവശ്യമാണ്.മാതളനാരകം, ഈന്തപ്പഴം, ബീറ്റ് റൂട്ട്, പയറുവര്‍ഗങ്ങള്‍, തണ്ണിമത്തന്‍, മത്തങ്ങയുടെ കുരു എന്നിവയും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് സഹായകരമായ ഭക്ഷണങ്ങളാണ്.

You might also like

Leave A Reply

Your email address will not be published.