പഴകുന്തോറും വീഞ്ഞിന് വീര്യം കൂടുമെന്നാണ് പറയാറ്. എന്നാല്‍ വീഞ്ഞ് സൂക്ഷിച്ച കുപ്പിയ്ക്കും പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന ഒരു വാര്‍ത്തയാണ് ഇന്ന് ചര്‍ച്ചയാകുന്നത്.ഏകദേശം 50 വര്‍ഷം പഴക്കമുള്ള ഒരു വൈന്‍ കുപ്പി ലേലത്തില്‍ വെച്ച അമേരിക്കന്‍ പൗരനാണ് ശതകോടീശ്വരനായി മാറിയിരിക്കുന്നത്.കാലിഫോണിയ സ്വദേശിയായ മാര്‍ക്ക് പോള്‍സണിനാണ് ഈ ഭാഗ്യം ലഭിച്ചത്.1970കളിലാണ് ഇദ്ദേഹം ഡൊമൈന്‍ ഡി ലാ റൊമാനീ-കോണ്ടി ലാ ടാഷെയുടെ ഒരു കുപ്പി സ്വന്തമാക്കുന്നത്. ഇത്രയും കാലം ബേസ്‌മെന്റില്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ കിടക്കുകയായിരുന്നു ആ വൈന്‍ കുപ്പി. എന്നാല്‍ ലേലത്തിലൂടെ ഇത് വിറ്റ് മാര്‍ക്ക് ശത കോടീശ്വരനായി മാറിയിരിക്കുകയാണ്.വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഏകദേശം 250 ഡോളര്‍ നല്‍കിയാണ് അദ്ദേഹം ഈ വൈന്‍ കുപ്പി സ്വന്തമാക്കിയത്. ഇന്നത്തെ ഏകദേശം 20000 രൂപയോളം വരുമിത്. ഏകദേശം 1889 ഡോളറാണ് കുപ്പിയുടെ വിപണി മൂല്യം. എന്നാല്‍ കാലപ്പഴക്കവും കുപ്പിയുടെ അപൂര്‍വ്വതയും കാരണം ഇതിന് ലേലത്തില്‍ 106,250 ഡോളറാണ് (ഏകദേശം 88 ലക്ഷം) ലഭിച്ചത്. വൈനുകളില്‍ പകരം വെയ്ക്കാന്‍ കഴിയാത്തവയാണ് Domaine de la Romanée-Conti.-യുപിയിലെ തെരുവ് നായ്ക്കളായ ‘മോത്തി’യ്ക്കും ‘ജയ’യ്ക്കും ഇറ്റലിയിലും നെതര്‍ലൻഡിലുമായി പുതുജീവിതംബോണ്‍ഹാംസ് സ്‌കിന്നര്‍ എന്ന സ്ഥാപനമാണ് ലേലം സംഘടിപ്പിച്ചത്. 50 വര്‍ഷത്തോളം പഴക്കമുള്ള കുപ്പി പിന്നീട് ലേലത്തിന് വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. 50000 ഡോളര്‍ മുതല്‍ 80000 ഡോളര്‍ വരെയാണ് വൈന്‍ കുപ്പിയ്ക്ക് പ്രതീക്ഷിച്ചിരുന്ന തുക. എന്നാല്‍ അതെല്ലാം മറികടന്ന് 106, 250 ഡോളറിലാണ് കുപ്പി ലേലം ചെയ്തത്.അതേസമയം ഒരു ചിത്രകാരന്‍ എന്ന നിലയിലാണ് പോള്‍സണ്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ അസാധാരണമായ വൈനുകള്‍ ശേഖരിക്കുന്നതില്‍ ഇദ്ദേഹം വളരെയധികം താല്‍പ്പര്യം കാണിച്ചിരുന്നു.അതില്‍ ഏറ്റവും പ്രധാനം ഡബിള്‍ മാഗ്നം എന്നറിയപ്പെടുന്ന ജാബ്രോം വൈനായിരുന്നു. നാല് വൈന്‍ കുപ്പികളുടെ വലിപ്പത്തിന് തുല്യമായ വൈന്‍ കുപ്പിയാണിത്. മാത്രമല്ല വളരെ പരിമിതമായി മാത്രം നിര്‍മ്മിക്കുന്ന വൈന്‍ കൂടിയാണിത്. ലോകത്താകമാനം ഏകദേശം 1300 കുപ്പി വൈന്‍ മാത്രമാണ് ഈ ബ്രാന്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്.-രണ്ടായിരത്തിന്റെ നോട്ട് തന്നാല്‍ 2100 രൂപയ്‍ക്ക് സാധനങ്ങള്‍ വാങ്ങാം; ഇറച്ചിക്കടയിലെ പരസ്യം വൈറല്‍ഇതേ രീതി തന്നെയാണ് Domaine de la Romanée-Conti യും പിന്തുടരുന്നത്. പ്രതിവര്‍ഷം അവരുടെ മുന്തിരി തോട്ടങ്ങളില്‍ നിന്ന് ശരാശരി 6000 മുതല്‍ 8000 വരെ കെയ്‌സ് വൈന്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുള്ള കമ്ബനി തന്നെയാണ് ഇവര്‍. എന്നാല്‍ വളരെ വ്യത്യസ്തമായ സമീപനമാണ് അവര്‍ പിന്തുടരുന്നത്. വിളവ് നിയന്ത്രിച്ച് മുന്തിരവള്ളികള്‍ ഇടതൂര്‍ന്ന് നട്ടുപിടിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പിനോട്ട് നോയര്‍, ചാര്‍ഡോണേ എന്നീ മുന്തിരിയിനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഒരുപാട് ആരാധകരുള്ള ഈ മുന്തിരിയിനത്തിന് അസാധാരണ ഗുണമാണുള്ളത്