തിരുവനന്തപുരം : ആർക്കിടെക്ചർ, ഡിസൈൻ പഠന സ്ഥാപനമായ കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർത്ഥികളും അധ്യാപകരും ഒരുക്കുന്ന സഞ്ചരിക്കുന്ന പ്രദർശനം ‘അവനി എക്സിബിഷൻ കേരള ലളിതകലാ അക്കാദമിയുടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ആർട്ട് ഗാലറിയിൽ ആരംഭിച്ചു.

ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ
എം എൽ എ പ്രദീപ്കുമാർ,ആർക്കിടെക്ടു
മാരായ ടോണി ജോസഫ്, ജോർജ് ചിറ്റൂർ, ഡിപ്പാർട്ട്മെന്റ് ഹെഡ് ആർക്കിടെക് ഡോ.സൗമിനി രാജ തുടങ്ങിയവർ സംസാരിച്ചു.
വ്യത്യസ്തമായ പ്രകൃതി ചിത്രാവിഷ്കാരങ്ങളും അധ്യാ പകരുടെയും വിദ്യാർത്ഥികളുടെയും സംയുക്തമായ പഠന പ്രോജക്റ്റുകളും സർഗ്ഗാത്മക മാതൃകകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും സാമൂഹിക ഇടപെടലുകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
. സ്കൂൾ കുട്ടികൾക്കു വേണ്ടി ആർട്ടിസ്റ്റ് ആൻ്റോ ജോർജ് നടത്തുന്ന ഒറിഗാമി ശില്പശാലയും ആർക്കിടെക്ട് അഞ്ജലി സുജാതിൻ്റെ കളിമൺ ശില്പങ്ങളും പ്രദർശനത്തിലെ വേറിട്ട അനുഭങ്ങളാണ് .

ആർക്കിടെക്ച്ചർ വിഷയത്തിലും പഠനത്തിലും താല്പര്യമുള്ള ഏവർക്കും വിദഗ്ദരുമായി തുറന്നവേദിയിൽ സംവദിക്കാനുള്ള അവസരവുമുണ്ടാവും.പ്രദർശനം സൗജന്യമാണ്. ഞായറാഴ്ച പ്രദർശനം സമാപിക്കും.
കോഴിക്കോട്, തിരുവനന്തപുരം, നഗരങ്ങളിലെ പ്രദർശനത്തിനുശേഷം കൊച്ചി, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലും തുടർ പ്രദർശനങ്ങളുണ്ടാകും.



റഹിം പനവൂർ
ഫോൺ : 9946584007