ഇന്ത്യാ ഖത്തർ സ്വർണ്ണവ്യപാരരംഗത്ത്പുതിയകാൽ വെപ്പുമായി ജി ജെ സി

0

    പി വി എ നാസ്സർ

ദോഹ : സ്വർണ്ണ വ്യാപാര മേഖലയിൽ ഇന്ത്യയും ഖത്തറും പുതിയകാൽ വെപ്പുമായി ജം ആന്റ് ജ്വല്ലറി സംഘം ഖത്തറിൽ പര്യടനത്തിന് എത്തി.

ഖത്തർ അടക്കമുള്ള വിവിധഗൾഫുനാടുകളിൽമാത്രമല്ല ആഗോള വ്യാപകമായി വിപണന സാധ്യതമനസ്സിലാക്കികൊണ്ടാണ് മുമ്പൈആസ്ഥാന
മായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാതാക്കളുടേയും വില്പനക്കാരുടേയുംകൂട്ടായ്മയായ ജെ ജെ സി പ്രതിനിധി സംഘം ഖത്തറിൽ എത്തിയത്.

ഖത്തറിൽ ഇന്ത്യൻ സ്ഥാനപതിയുടെ ചുമതലവഹിക്കുന്ന അഞ്ജലീന പ്രേമലതയുമായി സംഘം കൂടിക്കഴ്ച്ച നടത്തി.

ഇന്ത്യയും ഖത്തറും തമ്മിലുള്ള സ്വർണ്ണവ്യാപാരം ലഘൂകരിക്കുന്നതിന് ആവശ്യമായ നിയമസഹായം ചെയ്യണമെന്ന സംഘത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ഇന്ത്യൻ എംമ്പസ്സി ഉറപ്പുനൽകിയതായി സംഘം വെളിപ്പെടുത്തി.

ഇന്ത്യയിലേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കയറ്റുമതിക്കാരും നിർമ്മാതാക്കളും പങ്കെടുക്കുന്ന ജെ ജെ സി യുടെ മൂന്നാം പ്രദർശനം ഇത്തവണ ദീപാവലിക്കുമുമ്പായി സപതംമ്പർ 30 മുതൽ ഒക്ടോബർ 3 വരേ ജിയോ വേൾഡ് കൺ വെൻഷൻ സെന്ററിൽ നടക്കുമെന്ന് സംഘം നേരത്തേ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

500 ഓളം പ്രദർശനങ്ങൾ ഷോയിൽ പങ്കാളികളാകും വിവിധ രാജ്യങ്ങളിൽ ഇതിന്റെ വിപുലമായ പ്രചരണത്തിന്
ഖത്തർ അടക്കം വിവിധരാജ്യങ്ങളിൽ നൂറോളം റോഡ്ഷോ അരങ്ങേറും അന്താരാഷ്ട്ര വിപണിയിൽനിന്നുള്ളവർ ഉൾപ്പെടേ 15000 ത്തോളം ഉപഭോക്താക്കളേയും പ്രതീക്ഷിക്കുന്നതായി ജെ ജെ സി അംഗങ്ങൾ അറിയിച്ചു.

ഇത്തവണഖത്തറിൽനിന്നുൾപ്പെടേ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ വില്പനക്കാരേ മേളയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സംഘം ദോഹയിൽ എത്തിയത്.

വാർത്താസമ്മേളനത്തിൽ ജി ജെ സി ചെയർമാൻ സയ്യാം മെഹ്റ വൈസ് ചെയർമാൻ രാജേഷ് റോക്കഡേ. ഡയരക്ടർ എസ്‌ അബ്ദുന്നാസർ എന്നിവർ പങ്കെടുത്തു

You might also like

Leave A Reply

Your email address will not be published.