ഇന്നു വായനാ ദിനംപ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് സാമൂഹ്യപരമായ ഉൾക്കാഴ്ച ഉടലെടുക്കുന്നതിന് വായന പ്രതിഭാസം തന്നെയാണ്

0

വായനയിലൂടെ അറിവും വൈജ്ഞാനിക ദർശനങ്ങളും നേടുന്നതിലൂടെ മനുഷ്യമനസുകളെ ഉത്തമ ദാർശനിക ബോധമുള്ളവരാക്കി കാണാൻ കഴിയും.
അറിവിന്റെ ലോകം വിശാലമാണ്. പ്രപഞ്ച രശ്മികളെപ്പോലും ദർശിക്കാൻ കഴിയും വിധം മനുഷ്യന്റെ അറിവ് വർദ്ധിച്ചിരിക്കുന്നു.വായിക്കുക. വായന ശീലം ജീവിതത്തിൽ ഒട്ടേറെ സവിശേഷതകൾ സംഭാവന ചെയ്യും.
യുഗപ്രഭാവനായ ശ്രീ. പി.എൻ. പണിക്കർ തന്റെ ജീവിത യാത്രയുടെ തുടക്കത്തിൽ കേരളീയ സമൂഹത്തിന് സമർപ്പിച്ച
ദീപശിഖയാണ് ഗ്രന്ഥശാലാ പ്രസ്ഥാനവും വായനശാലയെന്ന അറിവിന്റെ പാഠശാലയും.
ഗ്രാമീണ പ്രദേശങ്ങളിൽ
നിന്നും ഉടലെടുത്ത വായനശാല പ്രസ്ഥാനം
മഹോന്നതമായ അറിവിന്റെ സ്തംഭമായി ഉയർന്നു. 10 മടൽ ഓലയും ഒരു അടയ്ക്കാമരവും ക്കൊണ്ട് പണിക്കർ സാർ തന്റെ ജന്മനാട്ടിൽ ഉയർത്തിയ വായനശാല ഇന്നു ലോകത്ത് അറിവിന്റെ നെറുകയിൽ സ്ഥാനം പിടിച്ചു.വായനശാലയിലൂടെ മലയാള ഭാഷയുടെ പൈതൃകത്വം ഭാവി തലമുറകളിൽ സൗന്ദര്യബോധനത്തോടെ സമർപ്പിക്കുന്നതിന് പണിക്കർ സാർ തെളിയിച്ച നേർ ദിശയാണ് ഗ്രന്ഥശാലകൾ,
വൈജ്ഞാനികവും വിശ്വദർശനങ്ങളും പ്രതിപാദിക്കുന്ന അനേകം ഗ്രന്ഥങ്ങളുടെ ശേഖരമായി ഭാരതം മാറി. കേരളത്തിൽ ഉന്നതരായ സാഹിത്യ രചയിതാക്കൾ ഉടലെടുത്തത് ഗ്രന്ഥശാലകൾ നൽകിയ അറിവും ഉത്തേജനകവുമാണു. വിശ്വ വിഖ്യാതമായ സൃഷ്ടികൾ പാഠ്യമായി സ്വീകരിച്ച സാഹിത്യകാരന്മാർ കേരളത്തിൽ വിരളമല്ല.
സൃഷ്ടികളുടെ സമ്മോഹനം മനസിന്റെ ഉള്ളറയിലെ സർഗ്ഗ വൈഭവത്തിന്റെ പൂരകമാണ് . മനുഷ്യന്റെ ജീവിത പഥത്തിലെ വൈകാരിക നിമിഷങ്ങൾ, ഉൾക്കിടിലമായ അവസ്ഥാന്തരങ്ങൾ, ധർമ്മവും അധർമ്മവും
സത്യവും കളങ്കമാർന്ന അസത്യങ്ങളും ഇവയിൽ നിന്നെല്ലാം ഉണ്ടാകുന്ന നിർഭരതയുടെ കാഴ്ചകൾ സൃഷ്ടികളുടെ ജനനത്തിന് പ്രേരകമാണ്. കാലത്തിന്റെ ക്രമത്തിനോ വ്യതിയാനങ്ങളോ ഒരു പരിധി വരെ സാഹിത്യരചനകളെ സ്വാധീനിക്കാറുണ്ട്.മാനവ സംസ്ക്കാരത്തിന്റെ ചേതന നഷ്ടപ്പെടാതിരിക്കാനും
സംസ്കൃതിയുടെ ആഴവും പരപ്പും വർദ്ധിതമാക്കുവാനും വായന ഫലപ്രദമെന്നു മാത്രമല്ല ഒരായുഷിൽ മനുഷ്യ നന്മകൾ പ്രദാനം ചെയ്യാൻ അറിവിലൂടെ നേടുന്ന ജ്ഞാനവും ഭാവനകളും
പ്രേരിതമാകുമെന്നതിൽ മാറ്റമില്ല.
അറിവ് പരമോന്നതമായ സ്ഥാനമാണ്. വിവേകവും സദ്ഗുണങ്ങളും സ്വഭാവ വൈശിഷ്ടവും സ്വായത്തമാക്കാൻ കഴിയും.
അറിവിന്റെ വിജ്ഞാനത്തിന്റെ ബാലപാഠങ്ങൾ വായനശാലയിലൂടെ ഗ്രന്ഥശാലകളിലൂടെ പകർന്നു നൽകിയ മഹാനും അക്ഷര സ്നേഹിയുമായ യശ്ശ: ശരീരനായ ശ്രീ. പി.എൻ പണിക്കർ സാറിനെ സ്മരിക്കാതെ വായനാ ദിനം കടന്നുപോകരുത്.
ആ ധന്യ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നു.സാഹിത്യ രചന തീർത്ഥാടനമാണ്. വൈഭവമായ സർഗ്ഗാത്മക ചൈതന്യം തേടിയുള്ള തീർത്ഥയാത്ര. കാലത്തിന്റെ ഗതിമാനം
ഓരോ മനസിനേയും മാറ്റുരപ്പിക്കാൻ അറിവിനും വിജ്ഞാനത്തിനും കഴിയും. അതിനായി വായന ശീലം വളർത്തുക. വായനയിലൂടെ സമൂഹത്തിൽ ഉൾബുദ്ധരാവുക.

You might also like

Leave A Reply

Your email address will not be published.