വിമാനത്താവളത്തെ സ്വകാര്യവല്‍ക്കരിച്ച് ടാറ്റാ ഗ്രൂപ്പിന് വില്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പും കണ്ണൂര്‍ വിമാനത്താവളത്തിനായി രംഗത്തുണ്ട് .കണ്ണൂര്‍ വിമാനത്താവള കമ്ബനിയായ കിയാലിലെ ജീവനക്കാര്‍ക്കുള്ള ശമ്ബളവും രണ്ട് മാസമായി മുടങ്ങി. വികസനത്തിന് 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി ആരംഭിച്ച ഓഫിസിനും താഴുവീണു.കണ്ണൂരില്‍ നിന്നും ചില വിദേശ വിമാന കമ്ബനികള്‍ക്ക് മാത്രമേ സര്‍വ്വീസിന് അനുമതിയുള്ളൂ. അതുകൊണ്ട് തന്നെ യാത്രികരുടെ എണ്ണവും കുറഞ്ഞിരുന്നു.കണ്ണൂരില്‍ നിന്നും സര്‍വ്വീസ് നടത്തിയിരുന്ന ഇന്ത്യൻ വിമാന കമ്ബനികള്‍ അടുത്തിടെ യാത്രാ കൂലിയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനിടെ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗോഫസ്റ്റ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതും വലിയ തിരിച്ചടി ആയിരുന്നു.എയര്‍ ഇന്ത്യാ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് ഇപ്പോള്‍ കണ്ണൂരില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. അവയില്‍ ഏറിയവയും നഷ്ടത്തിലോടുന്ന ആഭ്യന്തര സര്‍വീസുകളാണ്.2350 കോടി മുടക്കി നിര്‍മ്മിച്ച വിമാനത്താവളത്തിനുവേണ്ടി എടുത്ത വായ്പ 892 കോടി രൂപയായിരുന്നത് ഇപ്പോള്‍ പലിശയടക്കം 1100 കോടിയായി. തിരിച്ചടവിന്റെ കാലാവധിയും കഴിഞ്ഞു.