കേന്ദ്ര സർക്കാരിന്റെ വികസന – ക്ഷേമ പദ്ധതികളിൽ മലബാറിന് അർഹമായ പരിഗണന നൽകണം. എം.ഡി.സി

0


കോഴിക്കോട് : തീരദേശ സന്ദർശനവുമായി കോഴിക്കോട് എത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി ശ്രീ പർഷോത്തം രൂപാല, സഹമന്ത്രി ഡോക്ടർ എൽ മുരുകൻ എന്നിവരുമായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.
സർക്കാർ അതിഥി മന്ദിരത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോക്ടർ എൽ മുരുകനെ പൊന്നാട അണിയിച്ചു. കൗൺസിൽ ഭാരവാഹികളായ അഡ്വക്കേറ്റ് വിക്ടർ ആന്റണി നൂൺ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, സി എ ബ്യൂട്ടി പ്രസാദ് എന്നിവർ പങ്കെടുത്തു. തദവസരത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ. വി കെ സജീവൻ സന്നിഹിതനായിരുന്നു.
കേരളത്തിന് നല്ല പരിഗണന ഇപ്പോൾ തന്നെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും നൽകുന്നുണ്ടെന്നും തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചാൽ പരിഗണിക്കാമെന്നും അവർ സംഘത്തെ അറിയിച്ചു.

ഷെവ. സി ഇ ചാക്കുണ്ണി
പ്രസിഡന്റ്‌, എം ഡി സി
9847412000
കോഴിക്കോട് 10.06.2023.

ഫോട്ടോ അടിക്കുറിപ്പ് :-
കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല, സഹമന്ത്രി ഡോക്ടർ എൽ മുരുകൻ എന്നിവരുമായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ച വേളയിൽ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോക്ടർ എൽ മുരുകനെ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു. കൗൺസിൽ ഭാരവാഹികളായ അഡ്വക്കേറ്റ് വിക്ടർ ആന്റണി നൂൺ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, ബിജെപി ജില്ലാപ്രസിഡന്റ് വി കെ സജീവൻ, മേയർ ഡോക്ടർ ബീന ഫിലിപ്പ്, കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പരുഷോത്തം രൂപാല, ഭാര്യ ശ്രീമതി സവിതാബെൻ, സി എ ബ്യൂട്ടി പ്രസാദ് എന്നിവർ സമീപം.

You might also like

Leave A Reply

Your email address will not be published.