താരം ബ്ലാസ്റ്റേഴ്സില്‍ കരാര്‍ ഒപ്പുവെച്ചതായാണ് പുതിയ വിവരങ്ങള്‍.മോഹൻ ബഗാൻ താരവുമായി കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ആഴ്ച തന്നെ കരാര്‍ ധാരണയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇരു ക്ലബുകളും ട്രാൻസ്ഫറിന്റെ മറ്റു ഘടകങ്ങളിലും ധാരണയില്‍ എത്തി.കേരള ബ്ലാസ്റ്റേഴ്സ് ഹോര്‍മിപാമിനെ പ്രിതം കോട്ടാലിനു പകരം മോഹൻ ബഗാന് നല്‍കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ ട്രാൻസ്ഫറില്‍ താരങ്ങള്‍ മാത്രമല്ല ഒരു ട്രാൻസ്ഫര്‍ തുകയും ഉള്‍പ്പെടും എന്നാണ് വിവരം. അടുത്ത ദിവസങ്ങളില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രിതം കോട്ടാലിന്റെ വരവ് പ്രഖ്യാപിക്കും. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു പരിചയസമ്ബന്നനായ ഡിഫൻഡര്‍ പ്രബീര്‍ ദാസിനെയും സൈൻ ചെയ്തിരുന്നു. ഈ രണ്ട് സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ മെച്ചപ്പെടുത്തും എന്നാണ് പ്രതീക്ഷ.
2018ല്‍ ഡെല്‍ഹി ഡൈനാമോസില്‍ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്. എ ടി കെ മോഹൻ ബഗാനില്‍ എത്തിയത് മുതല്‍ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം. ഇന്ത്യൻ ഫുട്ബോള്‍ ടീമിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായ പ്രിതം മുമ്ബ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.