തിരുവനന്തപുരം : കോവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ടവർക്ക് സമർപ്പണമായി റഫീക്ക് അഹമ്മദ് ഗാനം എഴുതി രമേഷ് നാരായണൻ സംഗീതം നൽകി ആലപിച്ച ‘ മലയാളം’എന്ന സിനിമയിലെ ഒരു ഗാനം റിലീസ് ചെയ്തു.

“ഭൂമിയിൽ ജീവിച്ച് കൊതി തീരാതെ വേർപ്പെട്ടുപോയവരേ..”എന്നു തുടങ്ങുന്ന ഗാനമാണ് തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞ ഡോ. കെ. ഓമാനക്കുട്ടി പുറത്തിറക്കിയത്.
റഫീക്ക് അഹമ്മദ്, രമേഷ് നാരായണൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഗായകൻ കൃഷ്ണചന്ദ്രൻ,തിരക്കഥാകൃത്ത് അനിൽ മുഖത്തല, ചിത്രത്തിന്റെ സംവിധായകൻ വിജീഷ് മണി, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, അനിൽലാൽ എന്നിവർ സംസാരിച്ചു.
ഗാനരചനയ്‌ക്കപ്പം റഫീക്ക് അഹമ്മദ് തിരക്കഥയും സംഭാഷണവും രചിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

ആറു ഗാനങ്ങളുള്ള ചിത്രത്തിൽ മോഹൻ സിത്താര, ബിജിബാൽ, ഗോപിസുന്ദർ, രതീഷ് വേഗ എന്നിവരാണ് മറ്റു സംഗീത സംവിധായകർ.
റഹിം പനവൂർ
ഫോൺ : 9946584007

