നിവേദനത്തിലെ ആവശ്യങ്ങൾ അനുവദിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും – പി കെ കൃഷ്ണദാസ്, പി.എ.സി. ചെയർമാൻ

0

കോഴിക്കോട് : റെയിൽവേ യാത്രക്കാരുടെ ജനകീയ വിഷയങ്ങൾ പരിശോധിക്കാൻ ഇന്ന് രാവിലെ (19-06-2023) കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.കെ. കൃഷ്ണദാസിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, കേരള റീജിയൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, കൺവീനർ ആർ ജയന്തകുമാർ എന്നിവർ നിവേദനം സമർപ്പിച്ച് ചർച്ച നടത്തി.
കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ അനുവദിക്കുന്നതിനും, കൊയിലാണ്ടി ഉൾപ്പെടെ പത്തു റെയിൽവേ സ്റ്റേഷനുകളിൽ നിർത്തലാക്കിയ പാർസൽ സർവീസ് പുനരാരംഭിക്കുന്നതിനും ഇടപെടൽ നടത്തിയ ശ്രീ പി കെ കൃഷ്ണദാസിനെ സി ഐ ആർ യു എ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സിഇ ചാക്കുണ്ണി തദവസരത്തിൽ പൊന്നാട അണിയിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.കെ. കൃഷ്ണദാസിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി നിവേദനം നൽകുന്നു. കേരള റീജിയൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, കൺവീനർ ആർ ജയന്തകുമാർ എന്നിവർ സമീപം.


താഴെപ്പറയുന്ന ആവശ്യങ്ങൾ അടങ്ങിയ നിവേദനം ശ്രീ പി കെ കൃഷ്ണദാസിനും ബന്ധപെട്ട ഉദ്യോഗസ്ഥർക്കും കൈമാറി.
A. സെപ്റ്റംബർ 11 മുതൽ മാവേലി, മലബാർ ഉൾപ്പെടെ കേരളത്തിലെ 8 തിരക്കുള്ള തീവണ്ടികളുടെ രണ്ട് സ്ലീപ്പർ കോച്ചുകൾ വീതം കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കുക.
B. ഇപ്പോൾ വന്ദേ ഭാരത് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന അതേസമയത്ത് കാസർഗോഡിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് ആരംഭിക്കുക.
C. മെഡിക്കൽ കോളേജിൽ രോഗികൾക്കും, പരിസരവാസികൾക്കും, സ്ഥാപനങ്ങൾക്കും ഏറെ ഉപകാരപ്രദമായ പാസഞ്ചർ ടിക്കറ്റ് ബുക്കിംഗ് കൗണ്ടർ പുനസ്ഥാപിക്കുക. ഇല്ലെങ്കിൽ റെയിൽവേയുടെ അനുമതിയോടെ കൗണ്ടറിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർക്ക് ഇരിക്കുന്നതിന് കോൺഫെഡറഷൻ സ്പോൺസർ ചെയ്ത 42 മേത്തരം ഇരിപ്പിടങ്ങൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിലെ ഇരിപ്പിടം കുറവുള്ള 2,3 ഫ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുക.
D. ആഘോഷ – അവധിവേളകളിൽ തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ സ്പെഷൽ ട്രൈനുകളും, കൂടുതൽ കോച്ചുകളും അനുവദിക്കുകയും, മുൻകൂട്ടി യാത്രക്കാരെ അറിയിക്കുകയും ചെയ്യുക.

E. റെയിൽവേ സ്റ്റേഷൻ അകത്തും പരിസരത്തും നായ ശല്യം ഒഴിവാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക.
F. തുടർച്ചയായ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ തീവെപ്പ് സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കുക. ലോക്കോ പൈലറ്റ്, ഗാർഡ്, ടി ടി ഇ, ജി ആർ പി, ആർ പി എഫ്, ക്ലീനിങ് ജീവനക്കാർ ഉൾപ്പെടെയുള്ള ഒഴിവുകൾ നികത്തുക.
G. കോഴിക്കോട് നഗരത്തിലെ സി എച്ച് ഓവർബ്രിഡ്ജിൽ വാഹനഗതാഗതം നിരോധിച്ചതിനാൽ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് വട്ടാംപൊയിൽ ഗേറ്റ്, രണ്ടാം ഗേറ്റ് രാത്രി 10 മണി മുതൽ രാവിലെ 6:00 വരെ അടച്ചിടുന്നത് ഒഴിവാക്കുക.
H. കണ്ണൂർ, കോഴിക്കോട് അന്തർദേശീയ വിമാനതാവളങ്ങളിൽ നിന്ന് ദേശീയ അന്തർദേശീയ ഫ്ലൈറ്റ് കണക്ടിവിറ്റികൾ കുറവായതിനാൽ മലബാറുകാർ കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ വർഷങ്ങൾക്കു മുൻപ് രണ്ട് തവണ റെയിൽവേ സ്റ്റേഷന് തറക്കല്ലിട്ട സിയാൽ സ്ഥലമനുവദിച്ച നെടുമ്പാശ്ശേരിയിൽ
നിർമ്മിക്കുക.
കോൺഫെഡറേഷൻ മുൻകാലങ്ങളിൽ മുൻഗണന ക്രമത്തിൽ ഏകോപിച്ച തയ്യാറാക്കിയ നിവേദനങ്ങളിലെ തിരുന്നാവായ – ഗുരുവായൂർ – ഇടപ്പള്ളി, ശബരി, നിലമ്പൂർ – നഞ്ചൻകോട് എന്നീ റെയിൽപാളങ്ങളുടെ നിർമ്മാണം ത്വരിതപെടുത്തുക, എന്നീ ആവശ്യങ്ങൾനേടിയെടുക്കുന്നതിന് റെയിൽവേയിൽ സമ്മർദ്ദം ചെലുത്തുക, യാത്രക്കാർക്ക് ലഗേജ് കൊണ്ടുപോകുന്നതിന് എയർപോർട്ട് മാതുകയിൽ ട്രോളികൾ ഏർപ്പെടുത്തുക. എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും, ബിജെപി ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

ഷെവലിയാർ സി ഇ ചാക്കുണ്ണി
വർക്കിംഗ് ചെയർമാൻ, സി.ഐ.ആർ.യു.എ
MOB: 9847412000.
19-06-2023
കോഴിക്കോട്.

You might also like

Leave A Reply

Your email address will not be published.