നീതിന്യായ വ്യവസ്ഥ ജനസൗഹൃദമാക്കാൻ ഒരുമിക്കാം

0
  1. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകൾ കടക്കു മ്പോഴും നമ്മുടെ സ്വന്തം നീതിന്യായ വ്യവസ്ഥ കടു ത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന വളരെ പരിതാപകരമായ അവസ്ഥയിലാണ്.
  1. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യ മായ ഇന്ത്യയുടെ ശക്തമായ നീതിന്യായ വ്യവസ്ഥ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസമാണ്. രാജ്യത്തെ ഇരുപത്തി ഒന്നായിരത്തോളം കോടതിക ളിലായി 4.50 കോടി കേസുകളാണ് നിലവിലുള്ളത്.
  2. രാജ്യത്തെ നിലവിലുള്ള ജനസംഖ്യ – ന്യായാധിപ അനുപാതം ഒരു മില്യൺ ജനസംഖ്യക്ക് 19 ന്യായാ ധിപന്മാർ എന്നതാണ്. 1987 -ൽ നിയമ കമ്മിഷൻ 50 ആയി ഉയർത്തണമെന്ന് ശുപാർശ ചെയ്തിരുന്നൂയെ ങ്കിലും, അതിന്മേൽ തുടർ നടപടികളൊന്നും ഉണ്ടാ കുന്നില്ല. ഈ സ്ഥിതിയിൽ നിലവിലുള്ള കേസുക ളുടെ മൂന്നിലൊന്നു പോലും ഒരു ദശാബ്ദമെടു ത്താലും തീർക്കാൻ സാധിക്കില്ല. നീതി ലഭ്യമാകുന്ന തിനായി ഭരണഘടന ജനങ്ങൾക്ക് മുമ്പാകെ ക്കുന്ന നീതിന്യായ വ്യവസ്ഥ വേഗതയാർന്ന തർക്ക പരിഹാര സംവിധാനമായി കരുത്താർജ്ജിച്ചില്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘന സ്ഥാപനമെന്ന പഴി ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കേൾക്കേണ്ടിവരും.
  1. നീതിന്യായ സംവിധാനം ഏറ്റവും മികവുറ്റതും പ്രായോഗികമായിട്ടുള്ളതുമാണെന്ന് നാം അഭിമാന ത്തോടെ അവകാശപ്പെടുമ്പോഴും നിയമപരിഹാര ത്തിന് വേണ്ടി വരുന്ന മനം മടുപ്പിക്കുന്ന കാലതാ മസം ലോകത്തിന്റെ മുന്നിൽ അപമാനകരമായ സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്. ലോകത്തിൽ കേസുകൾ അന്തിമമായി തീർപ്പാക്കി നിയമപരിഹാര ത്തിന് ഏറ്റവും കൂടുതൽ കാലതാമസം വരുത്തുന്ന രാജ്യത്തിന് മെഡൽ നൽകാൻ തീരുമാനിച്ച് ഒരു ഐറ്റമായി ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയാൽ അതിന് സ്വർണ്ണം ലഭിക്കുന്ന ഏകരാജ്യം നമ്മുടേതായിരിക്കു മെന്ന് പ്രശസ്ത നിയമജ്ഞൻ നാനി ഫൽക്കിവാല പറഞ്ഞിട്ടുണ്ട്. കോടതികളിൽ കെട്ടിക്കിടപ്പുള്ള കേസു കളിലെ നടപടിക്രമങ്ങളുടെ ബാഹുല്യം തന്നെ ഒരു പ്രധാന കാരണമാകുന്നു. സമയത്ത് ലഭിക്കാത്ത നീതി അത് നിഷേധിക്കുന്നതിന് തുല്യമാണെന്ന് “നമ്മുടെ നീതിന്യായ വ്യവസ്ഥ തന്നെ അംഗീകരി സമർപ്പിച്ചിട്ടുള്ളതാണ്. ദീർഘകാലമായി തീർപ്പാകാതെ കിട ക്കുന്ന കേസുകൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ പ്രായോഗികമായി കഴിയാത്ത സ്ഥിതിയാണിന്നുള്ളത്. ഈ ദുർഗതിക്ക് ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ നിയന്ത്രണങ്ങൾക്ക് ഉപരിയായ നിരവധി കാരണങ്ങൾ കൂടിയുണ്ട്. വർദ്ധിച്ചുവരുന്ന കേസുകൾക്ക് തുല്യമായ അടിസ്ഥാന സൗകര്യം നമു ക്കില്ല. രാജ്യത്തിന് ആവശ്യമായ കോടതികൾ സ്ഥാപി ക്കുന്നതിനും അവയിൽ യഥാസമയം ന്യായാധിപ ന്മാരെ നിയമിക്കാൻ കഴിയാതെ വരുന്നതും ഈ ദുഃസ്ഥിതിക്ക് പ്രധാന കാരണമാണ്. പല കേസുകളും ഒരു തലമുറകൊണ്ടുപോലും അവസാനിക്കുന്നില്ല. നമ്മുടെ രാജ്യത്തെ നീതിന്യായ പരിപാലന രംഗത്ത് അടിയന്തിരമായി വേഗതയിൽ കേസുകൾ തീർപ്പാക്കു ന്നതിന് നടപടി സ്വീകരിക്കുന്നതിന് നാം ഒച്ചവച്ചില്ലെ ങ്കിൽ നമ്മുടെ സ്വന്തം കോടതികളിൽ നീതി ലഭിക്കാതെ കഷ്ടതയും യാതനയും അനുഭവിക്കുന്ന സാധാരണ ക്കാരായ ജനങ്ങളുടെ സ്ഥിതി പരിതാപകരം എന്ന് പറ യാതെ വയ്യ. ഈ അവസരത്തിലാണ് കോടതിയേതര തർക്കപരിഹാര സംവിധാനങ്ങളെക്കുറിച്ച് നീതിന്യായ വ്യവസ്ഥ ചിന്തിച്ചതും നടപ്പാക്കിയതും. എന്നാൽ ഈ മേഖലയും ക്രമേണ പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നീതി ന്യായ രംഗത്ത് ധൃതഗതിയിലുള്ള മാറ്റങ്ങൾ ഉണ്ടായേ കഴിയൂ എന്ന് പ്രതീക്ഷയിലാണ്. ഇന്ത്യയിലെ ചില മുഖ്യധാര രാഷ്ട്രീയ പാർട്ടിക ളെല്ലാം ഈ വിഷയം കോടതിയു ടേയും ന്യായാധിപന്മാരുടേയും വക്കീലന്മാരുടേയും മാത്രം കാര്യ മെന്ന നിലപാടിൽ നിന്നും ഗൗരവ മായി ചിന്തിക്കുന്നില്ല. നിയമ നിർമ്മാണ സഭകളിൽ സമയമെ ടുത്ത് ചർച്ച ചെയ്യുന്നുമില്ല. സ്വന്തം ചുമതലാ നിർവ്വഹണ സമയത്ത് ന്യായാധിപന്മാരിൽ പലരും ഈ വിഷയം വേണ്ടവിധത്തിൽ ഉയ ർത്തിക്കൊണ്ടു വന്നിരുന്നില്ല. എന്നാൽ പല പ്രമുഖ ന്യായാധിപ ന്മാരും അവരുടെ സ്ഥാനം ഒഴി യുന്ന ദിനത്തിൽ നീതിന്യായ സം വിധാനത്തിനകത്തെ ദുഃസ്ഥിതി യെ ചൂണ്ടിക്കാണിക്കാറുണ്ട്. കാരണങ്ങൾ അന്വേഷിച്ച് നടന്നതു കൊണ്ട് മാത്രം ഈ നീതിന്യായ രംഗം മെച്ചമാ കില്ല. സമയത്തെത്തുന്ന നീതി ദീപവു മായി ജനങ്ങളുടെ മുന്നിലേക്ക് പ്രകാ ശിച്ച് ഉയരണമെങ്കിൽ അതിനായുള്ള ജന കീയ തരംഗം രാജ്യത്ത് ഉയർന്നു വര ണം. ഒരു സമര പ്രക്ഷോഭണത്തിന് നീതി ന്യായ രംഗത്തുള്ളവർക്ക് അവരുടെ പരി ധിയും പരിമിതിയും വിട്ട് പ്രവർത്തി ക്കാൻ കഴിയില്ല. ജനങ്ങൾ ഈ വിഷയം സജീവമായി ചർച്ചചെയ്ത് പ്രായോഗിക മായ നിർദ്ദേശങ്ങൾ സ്വാംശീകരിച്ച് ജനാ ധിപത്യവേദികളിലും നീതിന്യായ സ്ഥാപ നങ്ങളിലും സമർപ്പിക്കണം. ഈ സാഹ ചര്യത്തിലാണ് കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റ റും (CVC) ഇതിനാവശ്യമായ രൂപരേഖ തയ്യാറാക്കി മുന്നിട്ടിറങ്ങാൻ തീരുമാനിച്ചത്. നീതി നേടുന്നതിനായി നീതി തേടി പൊരുതുവാനുള്ള മനസ്സും കരുത്തും ആർജ്ജിക്കുന്നതിനു വേണ്ടിയാണ്. അതിനുവേണ്ടത് കരുതലോടും കരത്തോടുമുള്ള തയ്യാറെടുപ്പാണ്. ഏവരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾ സവിനയം സ്വീകരിക്കാൻ തയ്യാറെടുക്കുക യാണ്. എല്ലാ തലങ്ങളിലും വിപുലമായ ചർച്ചകൾ അതിൽനിന്ന് ഉരുത്തിരിയുന്ന പ്രായോഗിക നിർദ്ദേ ശങ്ങൾ അധികാരികൾക്ക് ഞങ്ങൾ സമർപ്പിക്കും.
You might also like

Leave A Reply

Your email address will not be published.