പരീക്ഷണങ്ങളുടെ തീവൃതയും ത്യാഗത്തിന്റെ സാമൂഹിക അടയാളവുമാണ് ബലി പെരുന്നാൾ;പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്

0

ത്യാഗ നിർഭരമായ സത്യാനേഷണം പൂർണ്ണതയിലെത്താൻ മനസുകളെ അചഞ്ചല
മാക്കാൻ മനുഷ്യന് കഴിയണം. ഇഛാശക്തിയോടെ ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നവൻ വിജയികളുടെ കൂട്ടത്തിലുൾപ്പെടുമെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
ഇസ്ലാം പരിപോഷിപ്പിക്കുന്ന തത്വ സംഹിതകളും ത്യാഗ നിർഭരമായ ദൈവത്തി ( അല്ലാഹു ) നോടുള്ള വിശ്വാസവും
മാനവ സമൂഹത്തെ പഠിപ്പിക്കുന്ന വിശുദ്ധ ഖുർ-ആനിൽ സഹിഷ്ണതയും വിശ്വാസവും സ്നേഹവും ത്യാഗവും വ്യക്തമായും ചൂണ്ടിക്കാട്ടുന്നു.
പരമ കാരുണ്യവാനായ
അല്ലാഹുവിന്റെ മാർഗത്തിൽ സഞ്ചരിക്കുന്നവർക്ക്
ഭയപ്പാടില്ലായ്മ കാരുണ്യമായി കാണുക
സത്യാന്വേഷണത്തിന്റെ
മുദ്രയാണ്.
ഇസ്ലാം കടന്നു വന്ന ചരിത്രത്തിൽ അവിസ്മരണീയവും
ദൃഢവിശ്വാസവും നിറഞ്ഞ ത്യാഗത്തിന്റെ
സമർപ്പണമാണ് ബലി പെരുന്നാൾ ( ഈ ദുൽ
അസ്ഹ ) .
പ്രപഞ്ച സൃഷ്ടി കർത്താവായ അല്ലാഹു
ലോകത്തിന്റെ നെറുകയിൽ സംശുദ്ധ മാർഗ്ഗ ദർശനം നൽകാൻ നിയോഗിക്കപ്പെട്ട പ്രവാചകന്മാരിൽ ഇബ്രാഹിം നബി (അലൈഹി സലാം) യ്ക്ക് നൽകിയ അനുഗ്രഹങ്ങൾ പരീക്ഷണങ്ങളുടെ വിജയ പാതയിൽ നിന്നാണ്.
സകല സൗഭാഗ്യങ്ങളും
അല്ലാഹു ഇബ്രാഹിം – ഹാജിറ ദമ്പതികൾക്ക്
നൽകി. എന്നാൽ അനന്തര തലമുറയ്ക്ക്
ഒരു കുഞ്ഞിനെ ലഭിക്കാത്തതിൽ മനം നൊന്ത് ദമ്പതികൾ കാലം കഴിച്ചു കൂട്ടി. പരമ കാരുണ്യം നിറഞ്ഞ അല്ലാഹുവിനോട് സദാ സമയവും പ്രാർത്ഥനയിൽ മുഴുകി.തങ്ങളുടെ പ്രാർത്ഥന
സ്വീകരിക്കുമെന്ന ദൃഢ മായ വിശ്വാസം ഇബ്രാഹിമിനും ഹാജറയ്ക്കും ഉണ്ടായിരുന്നു. ആ വിശ്വാസം സഫലീകരിച്ചു.ഒരാൺകുഞ്ഞു ഭൂജാതനായി. ഇസ്മയിൽ എന്ന പേരു നൽകി.
അല്ലലും ദുഖവുമില്ലാതെ ഇസ്മയിൽ വളരുന്നു
ഇബ്രാഹിം കച്ചവടാർത്ഥം അറേബ്യൻ നാടുകളിൽ യാത്ര ചെയ്യുന്നതും തുടർന്നു.
ഈ സപരിക്കിടയിലാണ് മക്ക, മദീന ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം ഉണ്ടായത്. ഒരു ദാനം കൈ കുഞ്ഞായ ഇസ്മയിലിന് ദാഹം തുടങ്ങി . ഒരു തുള്ളി ജലം പോലും കിട്ടാനില്ല. വാടി തളർന്ന പൊന്നോമന മകനെ മാറോടണച്ചു ഹാജിറ സമീപ പ്രദേശത്തെ മലഞ്ചരുവുകളിലേക്ക് ഓടി . അവിടെ ഒരു നീരുറവയും കണ്ടെത്തിയില്ല. കുഞ്ഞിനെയും ക്കൊണ്ടു ഹാജിറ എത്തിയത് തൊട്ടടുത്ത സഫാ മർവ്വ മലയിൽ സഫ പർവ്വതത്തിന്റെ ഒരു കോണിൽ മകൻ ഇസ്മയിലിനെ കിടന്നു.
സൂര്യതാപം ഉണ്ടാകാതിരിക്കാൻ പാറച്ചീളുകൾ ക്കൊണ്ട് മറച്ചു. ഈ സമയവും ദാഹത്താൽ പരവശനായ ഇസ്മയിൽ നിലവിളിക്കുകയായിരുന്നു. ഹാജിറാ ബീവി സർവ്വശക്തനായ അല്ലാഹുവിൻ പക്കൽ മകനെ ഏല്പിച്ചു ദാഹജലത്തിനായി പുറപ്പെട്ടു. സഫായിലും മർവ്വയിലും ഒരു തുളളി വെള്ളത്തിനായി ഓടി ക്ഷീണിതയായി. ഒടുവിൽ തന്റെ ശരീര ഭാഗങ്ങളിൽ ഉണ്ടായ വിയർപ്പ് കണങ്ങൾ ഒരു തുണിയിൽ പകർത്തി പിഞ്ചോമന മകന്റെ അരിക്കിലേക്ക് ഓടിയണയുമ്പോൾ തന്റെ പിഞ്ചു മകൻ ഇസ്മായിൽ കിടന്നു ക്കൊണ്ട് തന്റെ പിഞ്ചു കാലുകൾ വെള്ളത്തിൽ

താളമടിച്ച്‌ വെളളം തന്റെ അധരങ്ങളിലെത്തിക്കുന്ന അപൂർവ്വ കാഴ്ച യാണ് ഹാജറാ ബീവി കണ്ടത്. സർവ്വശക്തന് സ്തുതി പറഞ്ഞു ഇസ്മായിലിന്റെ പാദത്തിന്റെ അടിഭാഗത്തു നിന്നും നീർ ഗളം പ്രവഹിക്കുന്നു.
ഹാജറാ ബീവി രണ്ടു കൈകളും ഉയർത്തി അല്ലാഹുവിനെ സ്തിച്ചു
“സം…സം…..” എന്നു ഉരുവിട്ടു. വെള്ളത്തിന്റെ ശക്തി കുറയുകയല്ല ഗർത്തം അളക്കാൻ കഴിയാത്ത വിധം താഴ്ചയായി. ചരിത്ര പ്ര സിദ്ധമായ സംസം ഇസ്മയിൽ നബിയുടെ ചരിത്രം തന്നെയാണ്. വറ്റാത്ത വരളാത്ത ദിനം പ്രതി ലക്ഷോപലക്ഷം ജനങ്ങൾ ദാഹമകറ്റുന്ന സംസം കിണറിലെ വെള്ളം ഇസ്ലാമിന്റെ ചരിത്ര പാഠത്തിൽ ശക്തമായ അദ്ധ്യായം..
11 വയസ്സിൽ അല്ലാഹുവിന്റെ കല്പനപ്രകാരം തന്റെ ഓമന പുത്രനെ ബലി കൊടുക്കാനുള്ള തീരുമാനവും ബലസമയം അല്ലാഹു അക്ക്ബർ എന്ന ധ്യനി മുഴക്കി വാളോങ്ങിയതും അല്ലാഹു ഒരശരീരി യിലൂടെ ഇബ്രാഹിമേ നിന്റെ വിശ്വാസം നിനക്കു രക്ഷനൽകുന്നതല്ല മാനവ സമൂഹത്തിന് മാർഗ്ഗദർശനമാണ് നൽകുന്നത്. ഇസ്മയിലിനെ ബലി കൊടുക്കുന്നത് നാം പിൻവലിച്ചിരിക്കുന്നു. പകരം ഒരാട്ടിൻ കുട്ടിയെ
ബലി കൊടുക്കുക.
പരീഷണങ്ങളുടെ തീവൃതയും ത്യാഗത്തിന്റെ സാമൂഹിക അടയാള വുമാണ് ബലി പെരുന്നാൾ ( ഈ ദുൽ അസ്ഹ ) .

You might also like
Leave A Reply

Your email address will not be published.