കോഴിക്കോട് : സി എച്ച് മേൽപ്പാലം അറ്റകുറ്റപ്പണികൾക്ക് അടയ്ക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ മിഠായിത്തെരുവിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾ അനുവദിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം ബന്ധപ്പെടരോട് അഭ്യർത്ഥിച്ചു. പ്രസിഡണ്ട് ഷെവ. സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അധികാരികൾ ചില ട്രാഫിക് പുനക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അത് അപര്യാപ്തമാണെന്നും സമസ്ത മേഖലകളിലും ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ഇടവരുത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിനും മിഠായി തെരുവിൽ വാഹന ഗതാഗതം പുനസ്ഥാപിച്ചാൽ കോയൻകോ ബസാർ, ഗ്രാൻഡ് ബസാർ, ചെട്ടിയാർ കോമ്പൗണ്ട് എന്നിവിടങ്ങളിലെ പാർക്കിംഗ് സൗകര്യങ്ങൾ മിഠായിത്തെരുവിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ചരക്ക് കയറ്റിറക്കം നടത്തുന്നതിനും ജി എച്ച് റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും ഏറെ ഉപകരിക്കും. വടക്കുനിന്ന് റെയിൽവേ സ്റ്റേഷനിലേക്കും, വലിയങ്ങാടിയിലേക്കും, കോടതിയിലേക്കും എല്ലാമുള്ള ഏക വഴി ജി എച്ച് റോഡ് – ലിങ്ക് റോഡ് വഴി മാത്രമാവും. മേലെ പാളയം റോഡ് വൺവേ ആക്കുന്നത് ആ മേഖലയിലേക്കുള്ള യാത്ര ദുഷ്കരമാവുകയും തീവണ്ടി യാത്രക്കാർക്ക് ബുദ്ധിമുട്ടും കഷ്ടനഷ്ടങ്ങളും നേരിടും.
പോലീസ് കമ്മീഷണർ ചെയർമാനും, ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ ജനറൽ കൺവീനറുമായി മുൻപ് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ട്രാഫിക് ഉപദേശക സമിതി പുനസ്ഥാപിച്ച് ഇത്തരം വേളകളിൽ വ്യാപാര – സാമൂഹിക – സാംസ്കാരിക സന്നദ്ധ സംഘടനകളുമായി യോഗം ചേർന്ന് അഭിപ്രായസമന്വയം ഉണ്ടാക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ഈ ആവശ്യം ജനപ്രതിനിധികൾ, നഗരസഭ, ജില്ലാ ഭരണകൂടം, പോലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.
സ്മാൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി. ഹമീദ് കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി മനോജ്, ഡിസ്ട്രിക്ട് മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി സി വി ജോസ്സി, സിറ്റി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം ഐ അഷറഫ്, ജനറൽ സെക്രട്ടറി എം എൻ ഉല്ലാസൻ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
ഷെവലിയാർ സി ഇ ചാക്കുണ്ണി
പ്രസിഡന്റ് (എം ഡി സി)& സി ഐ ആർ യു എ.
9847412000
കോഴിക്കോട്
10-06-2023