റഹിം പനവൂർ
അഖിൽ തേവർകളത്തിൽ രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന ചിത്രമാണ് രാജകുമാരയിലെ ഒരു ക്നാനായ പ്രണയ കഥ. തേവർകളത്തിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജിത്തു ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.അഭിരാമി ഗിരീഷ് ആണ് ചിത്രത്തിലെ നായിക.ആര്യൻ ചെമ്പകശ്ശേരിൽ എന്ന കഥാപാത്രത്തെ അഖിൽ തേവർകളത്തിലും അന്ന ജോൺ കോട്ടൂരിനെ അഭിരാമി ഗിരീഷും അവതരിപ്പിക്കുന്നു. ഇരുമതത്തിൽപ്പെട്ട ആര്യന്റെയും അന്നയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്.

സിസ്റ്റർ അഭയ കൊലക്കേസ് പ്രമേയമാകുന്ന ചിത്രത്തിൽ ഹൃദ്യമായ പ്രണയവുമുണ്ട് . മനോഹരമായ പാട്ടുകൾ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ദാസേട്ടൻ കോഴിക്കോട്, സജീവ് കൊല്ലം, രാജേന്ദ്രൻ ഉണ്ണി കിടങ്ങൂർ, സുജിത് സ്വാമനാഥൻ എന്നിവരാണ് മറ്റു താരങ്ങൾ. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട് . രാജകുമാരി, പാലാ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
ഛായാഗ്രഹണം : കണ്ണൻ കിടങ്ങൂർ.ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി, അഖിൽ തേവർകളത്തിൽ. സംഗീത സംവിധാനം : ഡോ. മണക്കാല ഗോപാലകൃഷ്ണൻ. പശ്ചാത്തല സംഗീതം: വിഷ്ണു മോഹൻ.ഗായകർ : മധു ബാലകൃഷ്ണൻ,അരവിന് വേണുഗോപാൽ. പ്രോജക്ട് മാനേജർ: സുജിത്ത് സ്വാമനാഥൻ. പി ആർ ഒ : റഹിം പനവൂർ. കലാ സംവിധാനം: സുരേഷ് കലാപൂർവ. സ്റ്റിൽസ് : ഷാലു പേയാട്, ഷാകിൽ കെ. ഷാജി.പ്രോജക്ട് കോ – ഓർഡിനേറ്റർ : ടിന്റു മാത്യു. അസിസ്റ്റന്റ് ഡയറക്ടർ :ടോമി ജോസഫ്.

റഹിം പനവൂർ
പി ആർ ഒ
ഫോൺ : 9946584007