കണ്ണൂർ: സമ്പദ്ഘടനയെ സാമൂഹിക പരിവർത്തനം നടത്തി നമ്മുടെ രാജ്യത്തിന്റേയും കേരള സംസ്ഥാനത്തിന്റേയും വികസനങ്ങൾക്ക് സേവനം ചെയ്തവരാണ് പ്രവാസി സമൂഹമെന്നു പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മേയർ അഡ്വക്കേറ്റ് ടി.ഒ. മോഹനൻ അഭിപ്രായപ്പെട്ടു.
വർത്തമാന കാലത്തിന്റെ വികസനം
സ്ഥായിയായി നിലനിൽക്കുന്നത് പ്രവാസികളുടെ അദ്ധ്വാന ഫലമാണെന്നു പ്രവാസികളുടെ സംരക്ഷണവും ജീവിത സുരക്ഷിതവും ഉറപ്പാക്കുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന്
മേയർ കൂട്ടിച്ചേർത്ത് .
കണ്ണൂർ നോർത്ത് ചേംമ്പർ ഹാളിൽ നടന്ന കൺവെൻഷനിൽ വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എയ്റോസീസ് ഏവിയേഷൻ മാനേജ്മെന്റ് കോളേജ്
മാനേജിംഗ് ഡയറക്ടർ ഡോ.കെ.പി. ഷാഹുൻ ഹമീദ്, ഓർഗനൈസേഷൻ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
കെ.എൻ. എ. അമീർ , കെ.പി. രാജൻ നമ്പ്യാർ,
പി.എസ്. മോഹനൻ,
രാജേഷ് കിണറ്റിൻകര,
വളപ്പിൽ സലാം, ഗംഗാധരൻ വണ്ണാരത്ത്,
ഷാഹുൽ അഴിക്കോട്, ലിജി റോഷൻ , അഹമ്മദ് പള്ളിയാളി എന്നിവർ സംസാരിച്ചു.
ടി നാരായണൻ സ്വാഗതവും ഷൈനി രാജീവും നന്ദിയും പറഞ്ഞു.
ഗൾഫിൽ നിന്നും മടങ്ങി യെത്തിയ ഷൈനി രാജീവിന്റെ മകളുടെ വിദ്യാഭ്യാസ ചിലവ് അസ്സോസിയേഷൻ ഏറ്റെടുത്തതായി സംസ്ഥാന ചെയർമാൻ
പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് പ്രഖ്യാപിക്കുകയും ആദ്യ ഗഡു മേയർ നൽകുകയും ചെയ്തു.
പുതിയ ജില്ലാ ഭാരവാഹികളായി വി .രാമചന്ദ്രൻ പ്രസിഡണ്ട്, ടി നാരായണൻ, ഷൈനി രാജീവ് വൈസ് പ്രസിഡന്റുമാർ, കെ.പി. രാജൻ നമ്പ്യാർ ജനറൽ
സെക്രട്ടറി, ഷാഹുൽ , അഴിക്കോട്, ഗംഗാധരൻ
വണ്ണാരത്ത്, ടി.കെ ലത്തീഫ് എന്നിവർ സെക്രട്ടറിമാർ, പി.എസ്.
മോഹൻ ട്രഷററായും തിരഞ്ഞെടുത്ത്.