വേക്ക് അപ്പ് കൾച്ചറൽ ഫോറം ഗായകൻ പാച്ചല്ലൂർ ഷാഹുൽഹമീദിനെ ആദരിക്കുന്നു

0

തിരുവനന്തപുരം : സംഗീത സപര്യയുടെ 60 വർഷം പൂർത്തിയാക്കിയ ഗായകൻ പാച്ചല്ലൂർ ഷാഹുൽ ഹമീദിനെ വേക്ക് അപ്പ്‌ കൾച്ചറൽ ഫോറം ലോക സംഗീതദിനമായ ജൂൺ 21 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ വച്ച് ആദരിക്കുന്നു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി. ആർ. വീണ പൊന്നാട ചാർത്തി ഉപഹാരം സമർപ്പിക്കും.ഫോറം പ്രസിഡന്റ് ഗോപൻ ശാസ്തമംഗലം , സെക്രട്ടറി രമേഷ്ബിജു ചാക്ക, ട്രഷറർ മഹേഷ്‌ ശിവാനന്ദൻ വെൺപാലവട്ടം , വൈസ് പ്രസിഡന്റ് ബൈജു ഗോപിനാഥൻ ,ജോയിന്റ് സെക്രട്ടറിമാരായ റഹിം പനവൂർ,
അനീഷ് ഭാസ്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മധുസൂദനൻ നായർ കൃഷ്ണകൃപ, എസ്. പി. പ്രദീപ്, എൻ. പി. മഞ്ജിത്ത്, മണക്കാട് ലീല തുടങ്ങിയവർ സംബന്ധിക്കും.

  റഹിം പനവൂർ
  ഫോൺ : 9946584007
You might also like
Leave A Reply

Your email address will not be published.