തിരുവനന്തപുരം : ആർക്കിടെക്ചർ, ഡിസൈൻ പഠന സ്ഥാപനമായ കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർത്ഥികളും അധ്യാപകരും ഒരുക്കുന്ന സഞ്ചരിക്കുന്ന പ്രദർശനം ‘അവനി എക്സിബിഷൻ 2023’ പൊതുജനങ്ങൾക്കുവേണ്ടി കേരള ലളിതകലാ അക്കാദമിയുടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ആർട്ട് ഗാലറി, കൂത്തമ്പലം എന്നിവിടങ്ങളിലായി
ജൂൺ 23 മുതൽ 25 വരെ നടക്കും .
‘ നാം നമ്മെ എവിടെയാണ് അടയാളപ്പെടുത്തുന്നത്?’ എന്നതാണ് പ്രമേയം.
23 ന് വൈകിട്ട് 5 മണിക്ക് ചലച്ചിത്ര സംവിധായകൻ
അടൂർ ഗോപാലകൃഷ്ണൻ പ്രദർശനം തുറന്നുകൊടുക്കും.ആർക്കിടെക്ടു
മാരായ ബിജു കുര്യാക്കോസ്, ടോണി ജോസഫ്, രാജശ്രീരാജ് മോഹൻ, സിമി ശ്രീധരൻ, ഡിപ്പാർട്ട്മെന്റ് ഹെഡ് ആർക്കിടെക് ഡോ.സൗമിനി രാജ തുടങ്ങിയവർ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സെഷനുകളിൽ പ്രഭാഷണങ്ങൾ നടത്തും.
വ്യത്യസ്തമായ പ്രകൃതി ചിത്രാവിഷ്കാരങ്ങളും അധ്യാ പകരുടെയും വിദ്യാർത്ഥികളുടെയും സംയുക്തമായ പഠന പ്രോജക്റ്റുകളും സർഗ്ഗാത്മക മാതൃകകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും സാമൂഹിക ഇടപെടലുകളും പ്രദർശനത്തിൽ ഉണ്ടാവും. സ്കൂൾ കുട്ടികൾക്കു വേണ്ടി ആർട്ടിസ്റ്റ് ആൻ്റോ ജോർജ് നടത്തുന്ന ഒറിഗാമി ശില്പശാലയും ആർക്കിടെക്ട് അഞ്ജലി സുജാതിൻ്റെ കളിമൺ ശില്പങ്ങളും പ്രദർശനത്തിലെ വേറിട്ട അനുഭങ്ങളായിരിക്കും.
ആർക്കിടെക്ച്ചർ വിഷയത്തിലും പഠനത്തിലും താല്പര്യമുള്ള ഏവർക്കും വിദഗ്ദരുമായി തുറന്നവേദിയിൽ സംവദിക്കാനുള്ള അവസരവുമുണ്ടാവും.പ്രദർശനം സൗജന്യമാണ്.
കോഴിക്കോട്, തിരുവനന്തപുരം, നഗരങ്ങളിലെ പ്രദർശനത്തിനുശേഷം കൊച്ചി, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലും തുടർ പ്രദർശനങ്ങളുണ്ടാവുമെന്ന് ഡോ. സൗമിനിരാജ് പറഞ്ഞു.
റഹിം പനവൂർ
ഫോൺ : 9946584007