തിരുവനന്തപുരം. ബലിപെരുന്നാളിനോട് അനുബന്ധിച്ച് തിരുവനന്തപുരം നായനാർ പാർക്കിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ നൂർ ക്കണക്കിന് വിശ്വാസികളാണ് പെരുന്നാൾ നമസ്കാരത്തിനായി പങ്കെടുത്തത്.ഈ അവസരത്തിൽ എതിർ വശത്തുള്ള പഴവങ്ങാടി ശ്രീ ഗണപതി ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥനാ ഗീതങ്ങൾ ഉച്ചഭാഷിണി വഴി മുഴ ങ്ങുകയായിരുന്നു, ഈദ് ഗാഹിന്റെ സംഘാടകർ,ക്ഷേത്രത്തിന്റെ ഉത്തരവാദപ്പെട്ടവരെ കണ്ട് ശബ്ദം കുറയ്ക്കണമെന്ന് പറഞ്ഞ അവസരത്തിൽ പൂർണ്ണമായും ശബ്ദം ഒഴിവാക്കുകയാണ് ഉണ്ടായത്,
നമസ്കാരത്തിൽ പങ്കെടുത്ത വിശ്വാസികൾക്ക് ഇത് വലിയൊരു ആശ്വാസമാണ് ഉണ്ടായത്.
ക്ഷേത്ര അധികാരികളുടെ ഈ പ്രവർത്തനത്തിന് നന്ദി അറിയിക്കുന്നതിലേക്ക് വേണ്ടി ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും, ചാല ജുമാ മസ്ജിദിന്റെ ചീഫ് ഇമാമുമായ അബ്ദുൽ ഷുക്കൂർ മൗലവിയും,, ആൾ ഇന്ത്യ മില്ലി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ എം കെ നൗഫലും, ചാല ജുമാ മസ്ജിദ് പ്രസിഡന്റ് മാഹീനും ക്ഷേത്രത്തിലെത്തി മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട്,ക്ഷത്ര മാനേജർ ഉണ്ണികൃഷ്ണൻ നായർ എന്നിവരെ നേരിൽകണ്ട് നന്ദി അറിയിക്കുകയും,, മാനവികതയുടെ പ്രവാചകൻ എന്ന പുസ്തകം ഉപഹാരമായി
നൽകി,ക്ഷേത്രത്തിലെത്തിയ ഇമാമിനെയും ഭാരവാഹികളെയും പ്രശാന്തി ഉപ്പടെയുള്ളവർ സ്വീകരിക്കുകയും,എല്ലാ മതങ്ങളും സ്നേഹവും സാഹോദര്യവും ആണ് പഠിപ്പിക്കുന്നത് എന്നും,മാനവികതയാണ് ഉയർത്തിപ്പിടിക്കേണ്ട മൂല്യമെന്നും, എല്ലാ ആരാധനാലയങ്ങളും മാനവികതയുടെ കേന്ദ്രങ്ങൾ ആകണമെന്നും ഇമാമും മേൽശാന്തിയും അഭിപ്രായപ്പെട്ടു.
Prev Post
You might also like