രാജ്യത്തെ ജനാധിപത്യ മതേതര മൂല്ല്യങ്ങൾ തകർക്കാനും , ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പൊളിച്ചെഴുതി മൗലീകാവകാശങ്ങൾ ഇല്ലായ്മചെയ്ത് ഏക സിവിൽ കോഡ് പോലുള്ള അപ്രായോഗിക നിയമങ്ങൾ കൊണ്ട് വന്ന് ജനങ്ങളിൽ ആശയ കുഴപ്പങ്ങൾ സൃഷ്ടിച്ചും വർഗീയ ധൃവീകരണമുണ്ടാക്കി അധികാരത്തിൽ തുടർച്ചലഭിക്കാനുള്ള മോദിസർക്കാരിന്റെ കുത്സിതശ്രമം തിരിച്ചറിഞ്ഞ് ദേശീയ തലത്തിൽ കോൺഗ്രസ്സും , ഇടതുപക്ഷ ജനാധിപത്യ മതേതര കക്ഷികളും , സംഘടനകളും ഏകോപിച്ച് മുന്നേറാൻ തയ്യാറകണമെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. അത്തരം കൂട്ടായമുന്നേറ്റത്തെയാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതു്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളായ ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, ജീവനും സ്വത്തിനും സംരക്ഷണം എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അപ്രസക്തമായ വിഷയങ്ങൾ ചർച്ചക്കിട്ട് ഭരണ പരാജയം മറച്ചുവയ്ക്കാനുള്ള മോദിസർക്കാരിന്റെ കുതന്ത്രം പ്രതിപക്ഷ കക്ഷികളും മത സംഘടനകളും തിരിച്ചറിയണമെന്നും യോഗം ഓർമ്മപ്പെടുത്തി ഈ വിഷത്തിൽ എല്ലാവരുമായും സഹകരിക്കാനും യോഗം തീരുമാനിച്ചു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ: ഉബൈസ് സൈനുലബ്ദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി പി.കെ.എ.കരീം വിഷയാവതരണം നടത്തി. ചർച്ചയിൽ ട്രഷറർ പി.അബ്ദുൽ ഖാദർ . റംസി ഇസ്മായിൽ കോഴിക്കോട്, അബ്ദുൽൽ ലത്തീഫ് ചാരുംമൂട് , ഷാജി പതിയാങ്കര, ജാഫർഖാൻ . മാവേലിക്കര, കറുദ്ദീൻ തിരുവനന്തപുരം, എ.എ. ഉമ്മർ എറണാകുളം, ഖാദർ കുഞ്ഞ് തൃശൂർ, സലാം പട്ടാളം കാക്കനാട് , ഷാജി കോയാംപറമ്പിൽ ആലപ്പുഴ, ഷംസുദ്ദീൻ പുളിഞ്ചിമൂട് കരുനാഗപ്പള്ളി, ജലീൽ പെരുംബളത്ത്, മൂസ പടന്നക്കാട് എന്നിവർ പങ്കെടുത്തു
പി.കെ.എ.കരീം
ജനറൽ സെക്രട്ടറി
MJC സംസ്ഥാന കമ്മിറ്റി
ഫോ- 9744118587
You might also like