ഓസ്‌കര്‍ പുരസ്‌കാര ജേതാവായ പ്രമുഖ അമേരിക്കന്‍ നടന്‍ അലന്‍ അര്‍കിന്‍ അന്തരിച്ചു

0

89 വയസായിരുന്നു. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.സ്‌ക്രീനിലും പുറത്തും മികച്ച കഴിവ് പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം എന്നാണ് കുടുംബം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. ഭര്‍ത്താവ്, അച്ഛന്‍, മുത്തച്ഛന്‍, മുതുമുത്തച്ഛന്‍ എന്നീ നിലകളില്‍ തങ്ങളുടെ ജീവിതത്തെ അദ്ദേഹം സ്വാധീനിച്ചെന്നും കുറിപ്പില്‍ പറയുന്നു. സിനിമാ താരങ്ങളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്.65 വര്‍ഷം നീണ്ടു നില്‍ക്കുന്ന അഭിനയ ജീവിതത്തില്‍ അര്‍കിന്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമായി. ലിറ്റില്‍ മിസ് സണ്‍ഷൈനിലൂടെയാണ് ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് അദ്ദേഹം ഗായകന്‍ എന്ന നിലയിലാണ് ശ്രദ്ധനേടുന്നത്. 1966-ലെ ദി റഷ്യന്‍സ് ആര്‍ കമിംഗ്, ദി റഷ്യന്‍സ് ആര്‍ കമിംഗ് എന്ന ചിത്രമായിരുന്നു അര്‍ക്കിന്റെ ആദ്യ ഫീച്ചര്‍ ചിത്രം. ഈ ചിത്രത്തിന് ആദ്യത്തെ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു.ഹാര്‍ട്ട് ഈസ് എ ലോണ്‍ലി ഹണ്ടറിലെ വേഷത്തിന് അദ്ദേഹത്തിന് രണ്ടാമത്തെ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു. 1970-ലെ ‘ക്യാച്ച്‌ 22’-ലാണ് അര്‍ക്കിന്റെ ഏറ്റവും മികച്ച പ്രകടനം ഉണ്ടായതെന്നാണ് നിരൂപകരുടെ അഭിപ്രായം.എഡ്വേര്‍ഡ് സിസ്സോര്‍ഹാന്‍ഡ്സ് (1990), ഗ്ലെന്‍ഗാരി ഗ്ലെന്‍ റോസ് (1992), ഗ്രോസ് പോയിന്റ് ബ്ലാങ്ക് (1997) എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2006-ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് സണ്‍ഷൈന്‍, 2013-ല്‍ പുറത്തിറങ്ങിയ ആര്‍ഗോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ അലന്‍ അര്‍ക്കിനെ തേടിയെത്തി.

You might also like

Leave A Reply

Your email address will not be published.