കേരളാ ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂലൈ 2 ന് തിരുവനന്തപുരത്ത്

0

റഹിം പനവൂർ

തിരുവനന്തപുരം: കേരളാ ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെജിഎച്ച് എംഒഎ) 31-ാമത് സംസ്ഥാന
സമ്മേളനം ജൂലൈ 2 ഞായറാഴ്ച തിരുവനന്തപുരം തമ്പാനൂർ
ഹോട്ടൽ അപ്പോളോ ഡിമോറായിൽ
നടക്കും. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഡോ. സാമൂവൽ ഹാനിമാന്റെ ഓർമകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രാവിലെ 8.30 ന് ചടങ്ങുകൾ തുടങ്ങും. 11 മണിക്ക് പ്രതിനിധി സമ്മേളനം മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. വി. ജി. അജിത്കുമാർ അധ്യക്ഷനായിരിക്കും.അഡ്വ.വി. കെ. പ്രശാന്ത് എംഎൽഎ വിശിഷ്ടാതിഥിയായിരിക്കും.


ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. വിജയാംബിക, ഡി.എം.ഒ
ഡോ.വി. കെ. പ്രിയദർശിനി, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്കുശേഷം
സംഘടനയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞ
ചടങ്ങും നടക്കും. പുതിയ സംസ്ഥാന കമ്മിറ്റി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ഡോ. ബിജു വിശിഷ്ടാതിഥിയായിരിക്കും.
ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം. പി. ബീന ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ സംസാരിക്കും.
മാധ്യമ പുരസ്കാര വിതരണവും ചടങ്ങിൽ നടക്കും.


അച്ചടി മാധ്യമ പുരസ്കാരം കേരളകൗമുദി അസിസ്റ്റന്റ് മാനേജർ
(പി.എം.ഡി ) എസ്. ഡി. കലയ്ക്കും ദൃശ്യമാധ്യമ പുരസ്കാരം മനോരമ ന്യൂസ് ചാനൽ ചീഫ് കോ- ഓർഡിനേറ്റിംഗ് എഡിറ്റർ റോമി മാത്യുവിനും സമർപ്പിക്കും. ഹോമിയോപ്പതി ചികിത്സയുടെ പ്രചാരണം, ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റിനും അസോസിയേഷനും നൽകുന്ന പിന്തുണ എന്നിവ പരിഗണിച്ചാണ് പുരസ്കാരമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. വി. ജി. അജിത്കുമാർ, ജനറൽ സെക്രട്ടറി ഡോ. ജെസ്സി ഉതുപ്പ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഹോമിയോപ്പതി മേഖലയിലെ വിശിഷ്ട സേവനങ്ങൾക്കുള്ള അവാർഡും വിദ്യാഭ്യാസമികവിന് ഡോക്ടർമാരുടെ മക്കൾക്കുള്ള അനുമോദന സമ്മാനവും വിതരണം ചെയ്യും.
സർക്കാരിന്റെ ജനോപകാര പദ്ധതികൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഹോമിയോപ്പതി വകുപ്പെന്നപോലെ അസോസിയേഷനും പ്രതിജ്ഞാബദ്ധമായിരിക്കും എന്നും സർക്കാർ മേഖലയിലെ ഡോക്ടർമാരുടെ സേവന – വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിൽ അസോസിയേഷൻ എക്കാലത്തും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
ചികിത്സാരംഗത്ത് പ്രൊഫഷണൽ പാരിറ്റി നടപ്പിലാക്കുക, വടക്കൻ ജില്ലകളിലെ സി. എം.ഒ ഡിസ്പെൻസറികളുടെ
അപര്യാപ്തത പരിഹരിക്കുക, ഹോമിയോ ഡിസ്പെൻസറികൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ അനുവദിക്കുക, ഹോമിയോപ്പതി ഡിസ്പെൻസറികളിൽ സ്റ്റാഫ് പാറ്റേൺ ഏകീകരണം നടത്തുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് സർക്കാരിനോട്
അസോസിയേഷൻ ആവശ്യപ്പെട്ടു.
ഡോ. ശ്രീലത, ഡോ. ദീപ, ഡോ. അരുൺകുമാർ, ഡോ. ഷൈനി, ഡോ. കുമാരി എസ്. ബിന്ദു , ഡോ. മുഹമ്മദ് മുനീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.