എൻറിക്വെയുടെ പിഎസ്‌ജിയിലെ ആദ്യ സൈനിംഗ് പോര്‍ച്ചുഗീസ് ഫോര്‍വേഡ് ജാവോ ഫെലിക്സ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ റെലെവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ജാവോ ഫെലിക്സിന്റെ കേളി ശൈലിയും കളി മികവും ഏറെ ഇഷ്ടപ്പെടുന്ന എൻറിക്വെ, താരത്തെ ഈ സമ്മര്‍ ട്രാൻസ്ഫറില്‍ തന്നെ സൈൻ ചെയ്യണമെന്ന് പിഎസ്ജിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയില്‍ ചെല്‍സിയിലേക്ക് ലോണില്‍ പോയ ഫെലിക്സ്, സീസണ്‍ കഴിഞ്ഞതോടെ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡില്‍ തിരിച്ചെത്തിയിരുന്നു.അത്ലറ്റിക്കോ മാഡ്രിഡ് മാനേജര്‍ ഡിയാഗോ സിമിയോണിയുടെ ഇഷ്ട ലിസ്റ്റില്‍ ഇല്ലാത്തതാണ് ഫെലിക്സിന് വിനയായത്. വരുന്ന സീസണിലും സിമിയോണി മാനേജറായി തുടരുന്ന സാഹചര്യത്തില്‍, 23 കാരനായ പോര്‍ച്ചുഗീസ് ഫോര്‍വേഡിനെ വില്‍ക്കാനാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ പദ്ധതി. ഈ സാഹചര്യത്തിലാണ് ഫെലിക്സിനെ സൈൻ ചെയ്യാൻ പിഎസ്‌ജി കരുക്കള്‍ നീക്കുന്നത്.ജാവോ ഫെലിക്സിനെ ടീമില്‍ എത്തിക്കാൻ പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസിലിന് താല്‍പ്പര്യം ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, താരത്തിന്റെ വൻ ശമ്ബളമാണ് ഡീലില്‍ നിന്ന് ന്യൂകാസിലിനെ പിന്തിരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ജനുവരിയില്‍ 6 മാസത്തെ ലോണില്‍ എത്തിയ ജാവോ ഫെലിക്സിനെ ചെല്‍സി നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ചെല്‍സിക്കായി കളിച്ച 16 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് 4 ഗോളുകളാണ് പോര്‍ച്ചുഗീസ് ഫോര്‍വേഡ് നേടിയത്. കഴിഞ്ഞ സീസണില്‍ മോശം അവസ്ഥയിലൂടെ കടന്നുപോയ ബ്ലൂസിന് വേണ്ടി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാൻ ജാവോ ഫെലിക്സിന് സാധിച്ചിരുന്നു.