തിരു:കവടിയാർ ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ പഠിച്ച വിദ്യാർഥികൾക്ക് ആപ്പിൾ ട്രെയിനിങ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡയറക്ടർ ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ കുറവൻകോണം വാർഡ് കൗൺസിലർ പി ശ്യാംകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .

അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ , പ്രോഗ്രാം കോർഡിനേറ്റർ തെക്കൻസ്റ്റാർ ബാദുഷ ട്രെയിനർമാരായ മുഹമ്മദ് സാദിഖ് . എ.പി ,മുഹമ്മദ് ഷാക്കിർ പി.പി, കിക്കി രാഗേഷ് എന്നിവർ പ്രസംഗിച്ചു. ഓണാഘോഷത്തിനുള്ള ടെക് ഓണം 2023 ബ്രോഷർ പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷക്ക് നൽകി പ്രകാശനം ചെയ്തു .കോഴ്സ് അപ്ഗ്രഡേഷൻ പ്രോഗ്രാം നടന്നു.
