പോത്തന്‍കോട് : ലക്ഷ്മീവിലാസം ഹൈസ്കൂളില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍. സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച പ്രതിഭാസംഗമം – 2023 മുന്‍ ഡി.ജി.പി. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. ഉത്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് ഉപകാരപ്രദമാകുന്ന ആശയങ്ങള്‍ വിശദീകരിച്ചു കൊണ്ട് അദ്ദേഹം നല്‍കിയ ക്ലാസ് ശ്രദ്ധേയമായി.

തിരുവനന്തപുരം ജില്ലയില്‍ നിന്നും ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്. എല്‍.സി. പരീക്ഷയെഴുതിയ സ്കൂളുകളിലൊന്നാണ് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം. ഐ.എഫ്.എസ്.നേടിയ അരവിന്ദ് .ജെ., കെ.എ.എസ്. നേടിയ സജിത്ത് നാസര്‍ തുടങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ. പ്രസിഡന്‍റ് പി.എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്‍റ് റ്റി. ആര്‍. അനില്‍, വൈസ് പ്രസിഡന്‍റ് അനിത ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മലയില്‍കോണം സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ഡി. വിമല്‍കുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്‍റ് എ.എസ്. ഷംനാദ് , മാതൃസംഗമം കണ്‍വീനര്‍ യാസ്മിന്‍ സുലൈമാന്‍, സ്കൂള്‍ മാനേജര്‍ വി. രമ, ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ രാജീവ് പി. നായര്‍, മുന്‍. ഹെഡ്മിസ്ട്രസ് എം.ആര്‍. മായ, മുന്‍ ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍, എസ്. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് എല്‍.റ്റി. അനീഷ് ജ്യോതി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എസ്. ഷീജ നന്ദിയും പറഞ്ഞു.
