വിംബിള്‍ഡണ്‍ ടെന്നീസ് പ്രചാരണത്തില്‍ ഇടംപിടിച്ച് ചുണ്ടന്‍ വള്ളം

0

തിരുവനന്തപുരം: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ പ്രചാരണത്തില്‍ ഇടം നേടി കേരളത്തിന്‍റെ ചുണ്ടന്‍ വള്ളങ്ങള്‍. ടൂര്‍ണമെന്‍റിന്‍റെ ഫേസ് ബുക്ക് പേജ് അടക്കമുളള ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലാണ് ടെന്നീസ് താരങ്ങള്‍ കേരളത്തിന്‍റെ ഹരിതാഭയുടെ പശ്ചാത്തലത്തില്‍ ചുണ്ടന്‍ വള്ളം തുഴയുന്നതിന്‍റെ ഗ്രാഫിക്കല്‍ ചിത്രമുള്ളത്.കേരള ടൂറിസത്തിന്‍റെ സുസ്ഥിര പ്രചാരണത്തിന്‍റെ വിജയമാണ് വിംബിള്‍ഡണില്‍ ഇടം പിടിച്ച ഈ നേട്ടം. കേരളവും ലണ്ടനും കൈകൊടുക്കുന്നതിന്‍റെ ഇമോജിയും റെഡി ഫോര്‍ ദി ആനുവല്‍ ബോട്ട് റേസ്! ഹു വില്‍ ബി ലിഫ്റ്റിംഗ് ദി 2023 വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നതുമാണ് വിവരണം.ചുണ്ടന്‍ വള്ളങ്ങള്‍ വിംബിള്‍ഡണ്‍ പ്രചാരണത്തില്‍ ഇടംപിടിച്ചത് തികച്ചും ആവേശകരമായ കാര്യമാണിതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.ഇതാദ്യമായല്ല അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ പ്രചാരണത്തില്‍ കേരളം ഇടംപിടിക്കുന്നത്. മുമ്പ് ചെല്‍സിയ ഫുട്ബോള്‍ ക്ലബ് ആലപ്പുഴയുടെ കായലോരത്തിന്‍റെ പശ്ചാത്തലത്തിലൂടെ വിര്‍ച്വല്‍ ടൂര്‍ നടത്തിയിരുന്നു. ഇതെത്തുടര്‍ന്ന് യഥാര്‍ത്ഥ ടൂര്‍ നടത്താന്‍ മന്ത്രി മുഹമ്മദ് റിയാസ് ചെല്‍സിയ ടീമംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങളുടെ ചാമ്പ്യന്‍സ് ബോട്ട് ലീഗായ സിബിഎല്ലിന് ഇതോടെ അന്താരാഷ്ട്ര പ്രശസ്തിയും കൈവന്നിരിക്കുകയാണ്. വിംബിള്‍ഡണ്‍ ആരംഭിച്ച തിങ്കളാഴ്ച തന്നെയാണ് ചമ്പക്കുളം മൂലം വള്ളം കളിയോടെ ഈ വര്‍ഷത്തെ സിബിഎല്ലടക്കമുള്ള ചുണ്ടന്‍ വള്ളമത്സരങ്ങളുടെ സീസണും ആരംഭിച്ചത്.കേരള ടൂറിസത്തിന്‍റെ വിവിധ അന്താരാഷ്ട്ര ട്രാവല്‍ മേളകള്‍, റോഡ് ഷോകള്‍ എന്നിവയിലെല്ലാം ചുണ്ടന്‍ വള്ളങ്ങള്‍ അവതരിപ്പിച്ചു വരുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന കേരളത്തിന്‍റെ സാംസ്ക്കാരിക തനിമയാണ് ചുണ്ടന്‍ വള്ളങ്ങള്‍. ലോകത്തില്‍ ഏറ്റവുമധികം കായികതാരങ്ങള്‍ ഒരു ടീമിനു വേണ്ടി പങ്കെടുക്കുന്ന കായികയിനമെന്ന ബഹുമതിയും ചുണ്ടന്‍ വള്ളങ്ങള്‍ക്കുണ്ട്.

You might also like

Leave A Reply

Your email address will not be published.