ലോകത്തെമ്പാടുമുള്ള മലയാളികളെ ചേർത്തുപിടിച്ചുകൊണ്ട് ആഗോളതലത്തിൽ പുത്തൻ ഉണർവായി കൊണ്ടിരിക്കുന്ന വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിലിന്റെ കർണാടക ചാപ്റ്ററിന് തുടക്കമായി.എല്ലാ മേഖലയിലും ഉള്ള മലയാളികളുടെ ഉന്നമനത്തിനായി(കലാകായിക, സാംസ്കാരിക സാമൂഹിക,വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യം… തുടങ്ങി)ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് വോയ്സ് ഓഫ് വേൾഡ് മലയാളീ
കൗൺസിൽ.
28-7-2023 ബാംഗ്ലൂരിൽ വച്ചു നടന്ന കർണാടക ചാപ്റ്ററിന്റെ ഉദ്ഘാടനം മുൻ കർണാടക എം എൽ എ ശ്രീ ഐവന്‍ നിഗ്ലി lനിർവഹിച്ചു. VWMC ചെയർപേഴ്സൺ അജിത പിള്ള അധ്യക്ഷത വഹിച്ചു.തദവസരത്തിൽകർണാടക ചാപ്റ്റർ ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. രക്ഷാധികാരി മാരായി ശ്രീ
ഐവാൻ നിഗ്ലി, ശ്രീ സത്യൻ പുത്തൂർ എന്നിവരെയും, പ്രസിഡന്റ് ആയി ശ്രീ ബോബി ഓണാട്ടിനെയും ജനറൽ സെക്രട്ടറിയായി ശ്രീ സുമോജ് മാത്യുവിനെയുംട്രഷററായി ശ്രീ അനീഷ് ജോസഫിനെയും, വർക്കിംഗ് പ്രസിഡണ്ട് മാരായി അഡ്വക്കേറ്റ് രാജ് മോഹനനെയും, ശ്രീ ബ്ലെസ്സൻ വർഗീസിനെയും, വൈസ് പ്രസിഡന്റ്മാരായി ജോസ് പി പി, കെ ജെ വർഗീസ്, സോജൻ എന്നിവരെയും സെക്രട്ടറിമാരായി മുഫ്ളിഹ് പത്തായപുര, റെജി ലൂയിസ്, മെർവിൻ എന്നിവരെയും പ്രോഗ്രാം കോഡിനേറ്റർ ആയി കോശിയേയും ലീഗൽ അഡ്വൈസർമാരായി അഡ്വ. രാജ് മോഹൻ,അഡ്വ. മാത്യുഎന്നിവരെയും, വനിതാ വിഭാഗം ചെയർപേഴ്സൺ ആയി ശ്രീമതി ശാജിതയെയും, വനിതാ വിഭാഗം കോഡിനേറ്റർ ആയി ആശ പ്രിൻസിനെയും വനിതാ വിഭാഗം സെക്രട്ടറിയായി രശ്മി രമേശിനെയും തിരഞ്ഞെടുത്തു.