ജര്‍മനിയില്‍ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. കപ്പലില്‍ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്.അപകടത്തില്‍ നിന്നു ചില ജീവനക്കാര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ മലയാളിയുമുണ്ട്. കാസര്‍ക്കോട് പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ടത്. കപ്പലില്‍ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.വടക്കൻ ഡച്ച് ദ്വീപ് ആംലാൻഡിനു സമീപത്താണ് അപകടം. തീപടര്‍ന്നു പിടിക്കാൻ തുടങ്ങിയതോടെ മിക്കവരും കടലിലേക്ക് ചാടി രക്ഷപ്പെട്ടു. നെതര്‍ലൻഡ്സ് കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ വെള്ളം കൂടുതല്‍ ഒഴിക്കുന്നത് കപ്പല്‍ മുങ്ങാനിടയാക്കുമോ എന്ന ആശങ്കയുണ്ട്.