Kerala State Film Awards 2022 | മികച്ച നടന്‍ മമ്മൂട്ടി

0

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിന്‍സി അലോഷ്യസ് മികച്ച നടിയായി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.154 ചിത്രങ്ങളാണ് 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായി ജൂറിക്ക് മുമ്ബാകെ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. നീണ്ട 33 ദിവസത്തെ സ്ക്രീനിംഗിലൂടെയാണ് പ്രാഥമിക, അന്തിമ വിധി നിര്‍ണയ സമിതികള്‍ അവാര്‍ഡുകള്‍ തീരുമാനിച്ചത്. തിരിച്ചുവിളിക്കപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടെ 49 സിനിമകള്‍ അവസാനഘട്ട വിധിനിര്‍ണയത്തിനെത്തി. 19 നവസംവിധായകര്‍ ഒരുക്കിയ ചിത്രങ്ങള്‍ ഇതിലുള്‍പ്പെടുന്നുവെന്നത് മലയാള സിനിമയ്ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് ജൂറി വിലയിരുത്തി.പുതിയ കഥാകഥന രീതികളും ആവിഷ്കാരത്തിലെ പുതുമകളും ഘടനാപരമായ മാറ്റങ്ങളും സാങ്കേതികതയുടെ സങ്കലനങ്ങളും വിസ്മയകരമായ വിധം മലയാള സിനിമയെ സമ്ബന്നമാക്കുന്നു. ഇതര ഭാഷാചിത്രങ്ങള്‍ക്ക് മാതൃകയാകുന്ന നിരവധി സിനിമാ നിര്‍മ്മിതികള്‍ മലയാളത്തില്‍ നിന്നുണ്ടാകുന്നുവെന്നത് അഭിമാനാര്‍ഹമാണെന്നും അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

സംസ്ഥാന ചലച്ചിത്രം പുരസ്കാര ജേതാക്കള്‍ 2022

മികച്ച ഗ്രന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)

മികച്ച ലേഖനം- പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)

സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം- ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)

മികച്ച വിഎഫ്‌എക്സ്- അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്)

കുട്ടികളുടെ ചിത്രം- പല്ലൊട്ടി: നയന്‍റീസ് കിഡ്സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്

നവാഗത സംവിധായകന്‍- ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)

ജനപ്രീതിയും കലാമേന്മയുമുള്ള സിനിമ-ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)

നൃത്തസംവിധാനം-ഷോബി പോള്‍ രാജ് (തല്ലുമാല)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- പൗളി വല്‍സന്‍ (സൗബി വെള്ളയ്ക്ക)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളയ്ക്ക)

മികച്ച മേക്കപ്പ്-റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

ശബ്ദരൂപകല്‍പ്പന- അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)

ശബ്ദമിശ്രണം-വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)

സിങ്ക് സൌണ്ട്-വൈശാഖ് വിവി (അറിയിപ്പ്)

കലാസംവിധാനം-ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)

എഡിറ്റിംഗ്- നിഷാദ് യൂസഫ് (തല്ലുമാല)

പിന്നണി ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്ബതാം നൂറ്റാണ്ട്)

പിന്നണി ഗായകന്‍- കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്‍റീസ് കിഡ്സ്)

പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്)

മികച്ച സംഗീത സംവിധാനം-എം ജയചന്ദ്രന്‍ (പത്തൊമ്ബതാം നൂറ്റാണ്ട്, ആയിഷ)

മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)

മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ (ന്നാ താൻ കേസ് കൊട്)

മിക്കച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെല്‍വരാജ് (വഴക്ക്)

മികച്ച കഥാകൃത്ത്- കമല്‍ കെ എം (പട)

മികച്ച ബാലതാരം (പെണ്‍)- തന്മയ സോള്‍ (വഴക്ക്)

മികച്ച ബാലതാരം (ആണ്‍)- മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്സ്)

അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)- കുഞ്ചാക്കോ ബോബന്‍ (ന്നാ

താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)

സ്വഭാവ നടി- ദേവി വര്‍മ്മ (സൗദി വെള്ളയ്ക്ക)

സ്വഭാവ നടന്‍- പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)

മികച്ച നടി- വിന്‍സി അലോഷ്യസ് (രേഖ)

മികച്ച നടൻ – മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)

മികച്ച സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്)

മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)

മികച്ച ചിത്രം- നന്‍പകല്‍ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)

You might also like
Leave A Reply

Your email address will not be published.