ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെയാകും ഇത്. ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാറിന്റെ നിര്‍ദ്ദേശം പ്രതിപക്ഷവും പിന്തുണച്ചാല്‍ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. നാളെയോ മറ്റെന്നാളോ നടപടികള്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാൻ ആണ് ആലോചന. ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കും.തന്നെ കൊലപ്പെടുത്താൻ പാര്‍ട്ടിയില്‍ ഗൂഢാലോചന നടന്നെന്ന കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്റെ ആരോപണം അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയില്‍ കൊണ്ടുവരും.