മലയാളത്തിലാണ് മോദി ആശംസകള്‍ നേര്‍ന്നത്.എല്ലാവര്‍ക്കും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ എന്നതാണ് മോദിയുടെ ആശംസ സന്ദേശത്തിലെ വാക്കുകള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി. അത് കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെ മനോഹരമായി പ്രദര്‍ശിപ്പിക്കുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.’ഏവര്‍ക്കും ഓണാശംസകള്‍! നിങ്ങളുടെ ജീവിതത്തില്‍ നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ വര്‍ഷിക്കട്ടെ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി, അത് കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെ മനോഹരമായി പ്രദര്‍ശിപ്പിക്കുന്നു.’- മോദിയുടെ വാക്കുകള്‍.