ഓരോ ദിവസവും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വാർത്തകൾ കേൾക്കുകയും ചെയ്യുമ്പോൾ എന്തെന്നില്ലാത്ത ഒരു ആത്മാഭിമാനം തോന്നുന്നു

0

വൈ എം താജുദ്ധീൻ
Ex:കൗൺസിലർ
TVM

പ്രിയങ്കരനായ
MA YUSUF ALI
സാഹിബ്

ഹൃദയം നിറഞ്ഞ പ്രാർത്ഥനയും അഭിനന്ദനങ്ങളും

   ഓരോ ദിവസവും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും തുടങ്ങിയതും തുടങ്ങാൻ പോകുന്നതുമായ  സ്ഥാപനങ്ങളെ കുറിച്ചുമുള്ള വാർത്തകൾ നിരന്തരമായി കാണുകയും അദ്ദേഹത്തിന്റെ കഠിനാധ്വാനവും പ്രവർത്തനശൈലിയും അതുമായി ബന്ധപ്പെട്ട വാർത്തകൾ കേൾക്കുകയും ചെയ്യുമ്പോൾ എന്തെന്നില്ലാത്ത ഒരു ആത്മാഭിമാനം തോന്നുന്നു.
          കഴിഞ്ഞ കുറെ ദിവസങ്ങളായി ദൈനംദിനം അദ്ദേഹം ജനങ്ങളിലേക്കും പ്രത്യേകിച്ച് സാധാരണ പാവപ്പെട്ട സമൂഹത്തിനിടയിലേക്കും ഇറങ്ങി ചെല്ലുകയും അവരുമായി സൗഹൃദം പങ്കെടുകയും അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കേൾക്കുകയും പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നത് കാണുമ്പോൾ നാം അറിയാതെ

പറഞ്ഞു പോകും നാഥാ ഇദ്ദേഹത്തെ നീ ഇഹത്തിലും പരത്തിലും സദാ പുഞ്ചിരിച്ച മുഖവുമായി കാത്തു രക്ഷിക്കണെ എന്ന്.
മുഹറം 15 ന് പരിശുദ്ധ കഅ്ബാലയം കഴുകൾ ചടങ്ങിന് പല രാജ്യങ്ങളിലെയും ഉന്നത വ്യക്തിത്വങ്ങളും സൗദിയിലെ ഭരണ നേതൃത്വവും ആത്മീയ നേതൃത്വങ്ങളോടുമൊപ്പം ഇന്ത്യയിൽ നിന്നും പങ്കെടുക്കാൻ അവസരം കിട്ടിയ ഏക വ്യക്തിത്വം യൂസഫലി സാഹിബ് ആണെന്ന് കേൾക്കുമ്പോൾ അദ്ദേഹത്തിന് പല രാഷ്ട്രങ്ങളും നൽകുന്ന ആദരവും അംഗീകാരവും എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
യുവാക്കളെ ചേർത്ത് പിടിച്ചുനിൽക്കുന്ന യൂസഫലി സാഹിബ്, പുതുപ്പള്ളിയിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ ബസ്സ് വാങ്ങി നൽകുന്ന യൂസഫലി സാഹിബ്, സന്തോഷം വരുമ്പോൾ ദുഃഖത്തെ കുറിച്ച് ഓർമ്മിക്കാനും ദുഃഖം വരുമ്പോൾ സന്തോഷത്തെക്കുറിച്ച് പ്രതീക്ഷിക്കാനും പഠിപ്പിക്കുന്ന യൂസഫലിസാഹിബ്.
തന്റെ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ആയിരങ്ങളുടെ ഓണം അവരുടെയും നമ്മുടെയും ഈ നാടിന്റെയും പൊന്നോണം ആണെന്ന് സ്വാഗതം ചെയ്യുന്ന യൂസഫലി സാഹിബ്,പരിശുദ്ധ മദീനയിൽ ഹൈപ്പർ മാർക്കറ്റ് തുടങ്ങാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ തന്നെ മറ്റു പല സ്ഥലങ്ങളിലും പുതിയ മാളുകൾ സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.
താൻ പഠിച്ചു വളർന്ന തന്റെ നാട്ടിലെ തൃശൂർ കാലഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈ സ്കൂൾ സന്ദർശിക്കുകയും,തന്റെ വിദ്യാഭ്യാസകാലത്ത് തന്നോടൊപ്പം പഠിച്ചവരെയും തന്നെ പഠിപ്പിച്ചവരെയും കണ്ടു സന്തോഷം പങ്കെടുകയും കേക്ക് മുറിച്ചു മധുരം വിളമ്പി ആഘോഷിക്കുകയും ചെയ്ത യൂസഫലി സാഹിബ് തന്റെ വിദ്യാഭ്യാസകാലം തനിക്ക് നൽകിയ ഊർജ്ജവും ആവേശവും തന്റെ ഭാവി വളർച്ചയ്ക്ക് വലിയൊരു മുതൽക്കൂട്ടായിരുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി. സ്കൂളിന്റെ അധ്യാപകരെ ആദരിച്ചതോടൊപ്പം സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ സംഭാവന നൽകിയാണ് അദ്ദേഹം പോയത്.
നമ്മുടെ നാട്ടിൽ ധാരാളം വ്യവസായികളും സമ്പന്നരും നല്ല കാര്യങ്ങൾ ചെയ്യുന്നവരുമുണ്ടാകാം അങ്ങനെ നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് നന്മ വരട്ടെ എന്ന് തന്നെയാണ് നമ്മുടെ പ്രാർത്ഥനയും
എന്നാൽ യൂസഫലി സാഹിബിന്റെ പ്രവർത്തനശൈലിയും രീതിയും വളരെയേറെ വ്യത്യസ്തമാണ്. അദ്ദേഹം ഒരു ജനകീയനാണ് സർവ്വശക്തനായ അള്ളാഹുവിൽ വിശ്വസിക്കുകയും അല്ലാഹുവിന്റെ കൽപ്പനകളെ അനുസരിക്കുകയും താൻ വളരുംതോറും തന്റെ എളിമത്തവും കാരുണ്യ പ്രവർത്തനങ്ങളും തഥാ അനുസരണം വളരണമെന്ന് അടിയുറച്ച് വിശ്വസിച്ചു മുന്നോട്ട് പോകുന്ന വ്യക്തിയാണെന്ന് തെളിയിച്ചു കഴിഞ്ഞതാണ്.അദ്ദേഹത്തെ താഴ്ത്തി കാണിക്കാനോ വിലകുറച്ച് കാണിക്കാനോ ആര് ശ്രമിച്ചാലും അത് വില പോവില്ല അതിന് ജനങ്ങൾ അനുവദിക്കില്ല. സർവ്വശക്തൻ അദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സും ആയുരാരോഗ്യ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
വൈ എം താജുദ്ധീൻ

You might also like

Leave A Reply

Your email address will not be published.